സിംബാബ്വെക്കെതിരായ രണ്ടാം ഏകദിനത്തിൽ ഒറ്റക്കയ്യിൽ ചാടി സഞ്ജുവിന്റെ ഒരു കിടുക്കാച്ചി ക്യാച്ച്. സിംബാബ്‌വെയുടെ ഓപ്പണർ കൈറ്റാനോയെ പുറത്താക്കാനാണ് സഞ്ജു ഈ ഉഗ്രൻ ക്യാച്ചെടുത്തത്. മത്സരത്തിൽ സിംബാബ്‌വെയുടെ ഇന്നിംഗ്സിലെ ഒൻപതാം ഓവറിലായിരുന്നു ഈ ക്യാച്ച് പിറന്നത്. 32 പന്തുകൾ നേരിട്ട കൈറ്റാനൊ വെറും ഏഴ് റൺസ് നേടി പുറത്താവുകയും ചെയ്തു.
സിറാജെറിഞ്ഞ ഒൻപതാം ഓവറിലായിരുന്നു ഈ അവിസ്മരണീയമായ ക്യാച്ച് പിറന്നത്. ഓഫ് സ്റ്റമ്പിന് പുറത്ത് സിംഗ് ചെയ്തുവന്ന ബോളിന്റെ ഗതി നിർണയിക്കുന്നതിൽ ബാറ്റർ തീർത്തും പരാജയപ്പെട്ടു. എന്നിട്ടും ബോളിംഗ് നേരെ കൈറ്റാനോയ്ക്കു ബാറ്റുവെക്കേണ്ടി വന്നു. എന്നാൽ ഇത് വെറുമൊരു എഡ്ജിൽ കലാശിച്ചു.
സാംസൺ ആദ്യംതന്റെ ഇടതുവശത്തേക്ക് തിരിയാൻ തയ്യാറാവുകയായിരുന്നു. എന്നാൽ ബോളിന്റെ ദിശ മാറിയപ്പോൾ വലതുവശത്തേക്ക് ഡ്രൈവ് ചെയ്യുകയും പന്ത് ഒറ്റകൈയിൽ ഒതുക്കുകയും ചെയ്തു. ഇന്ത്യയുടെ ബോളിംഗ് ഇന്നിങ്സിലെ നിർണായകമായ ഒരു ക്യാച്ചായിരുന്നു ഇത്. ഇതോടുകൂടി സിറാജിന് ആ ഓവർ മെയ്ഡൻ ആക്കാനും സിംബാബ്വേയെ 20ന് 1 എന്ന നിലയിൽ തളയ്ക്കാനും സാധിച്ചു. പിന്നീട് രണ്ടാമത്തെ വിക്കറ്റിലും സഞ്ജുവിന്റെ കരസ്പർശം ഉണ്ടായിരുന്നു. താക്കൂറിന്റെ പന്തിൽ ഇന്നസെന്റ് കിയ സഞ്ജുവിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
എന്തായാലും ആദ്യ ഏകദിനത്തിന് സമാനമായ രീതിയിൽ മികച്ച തുടക്കം തന്നെയായിരുന്നു ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിലും ലഭിച്ചത്. ദീപക് ചാഹറിന്റെ അഭാവത്തിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് മുഹമ്മദ് സിറാജും ശർദൂൽ താക്കൂറും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. മറുവശത്ത് ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ ബോളിങ്ങിനു മുന്നിൽ മുട്ടുകുത്തുന്ന വിൻഡിസ് നിരയെയാണ് കാണാനായത്.
One handed catch from Sanju Samson. #INDvsZIM pic.twitter.com/ILfly28AiJ
— Just Butter (@ItzButter63) August 20, 2022