ഒറ്റക്കയിൽ അത്ഭുതക്യാച്ചുമായി ദീപ്തി!! ഇതാര് ലേഡി ജോണ്ടി റോഡ്സോ!!! വീഡിയോ കാണാം

   

പുരുഷക്രിക്കറ്റിൽ പ്രയാസമേറിയ ക്യാച്ചുകൾ ഫുൾഡൈവോടെ കയ്യിൽ ഒതുക്കുന്നത് ഒരു വലിയ കാഴ്ചയല്ല. ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കയുടെ മുൻ താരം ജോണ്ടി റോഡ്സ് തുടങ്ങിയവർ ഇത്തരം ക്യാച്ചുകൾകൊണ്ടും അവിസ്മരണീയമായ ഫീൽഡിങ് പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധയാകർഷിച്ചവരാണ്. എന്നാൽ ഇതിനൊക്കെയും തത്തുല്യമായ ഒരു കാഴ്ചയാണ് കോമൺവെൽത്ത് ഗെയിംസ് ഫൈനലിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റർ ദീപ്തി ശർമ നേടിയത്.

   

ഇന്ത്യ തങ്ങളുടെ എല്ലാ വജ്രായുധങ്ങളുമെടുത്ത് മത്സരം ജയിക്കാൻ തയ്യാറായ സാഹചര്യത്തിലാണ് ദീപ്തി ഈ അത്ഭുതക്യാച്ച് സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ പതിനെട്ടാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. സ്നേഹ്‌ റാണ എറിഞ്ഞ ബോളിൽ ഓസ്ട്രേലിയൻ ഓപ്പണർ ബെത് മൂണിയുടെ ബാറ്റിൽ നിന്ന് മിസ് ടൈമായി പന്തുയർന്നു.

   

ഡീപ് മിഡ്‌ ഓണിലേക്ക് പോയ ബോൾ 30 വാര സർക്കിളിന് പുറകിലേക്കോടി ഒറ്റകയ്യിൽ ദീപ്തി ശർമ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ഈ ക്യാച്ച് വളരെ പ്രശംസപിടിച്ചുപറ്റുകയും ഉണ്ടായി. മത്സരത്തിൽ ടോസ് നേടിയ ഓസീസ് നിര ബാറ്റിംഗ് തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. ഓപ്പണർ ഹീലിയെ ആദ്യമേ നഷ്ടമായെങ്കിലും മൂണിയും ലാനിഗും തകർത്തടിച്ചു.

   

നിശ്ചിത 20 ഓവറിൽ 161 റൺസായിരുന്നു ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഫൈനലിൽ പ്രയാസകരമായ ഈ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് ഓപ്പണർമാരെ ആദ്യമേ നഷ്ടമായി. പക്ഷേ ക്യാപ്റ്റൻ ഹർമൻപ്രീറ്റ് കോർ(65) റോഡ്രിഗസിനെ(33) കൂട്ടുപിടിച്ച് ഇന്ത്യയെ പതിയെ കരകയറ്റി. എന്നാൽ അവസാനനിമിഷങ്ങളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടമായത് ഇന്ത്യയെ ബാധിച്ചു. മത്സരത്തിൽ 9 റൺസിന് പരാജയപ്പെട്ടതോടെ ഇന്ത്യക്ക് വെള്ളിമെഡലിൽ ഒതുങ്ങേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *