ഒന്നല്ല, രണ്ട് രാജ്യങ്ങള്‍ക്കായി സെഞ്ച്വറി !! വന്മതിലടക്കം 5 കിടിലന്‍ ബാറ്റര്‍മാര്‍ .

   

തങ്ങളുടെ രാജ്യത്തിനായി സെഞ്ച്വറുകൾ നേടുക എന്നത് എല്ലാ ബാറ്റർമാരുടെയും സ്വപ്നമാണ്. അതിന് ഏറ്റവും മധുരം പകരുന്നത് നമ്മൾ പ്രതിനിധീകരിക്കുന്ന ടീം വിജയകിരീടം ചൂടുമ്പോഴാണ്. പക്ഷേ പല ബാറ്റർമാരും ഇപ്പോഴും തങ്ങളുടെ രാജ്യത്തിനായി മൂന്നക്കം കണ്ടെത്തി സ്വപ്നം സാക്ഷാത്കരിക്കാനായി പാടുപെടുന്നുണ്ട്. എന്നാൽ ക്രിക്കറ്റിന്റെ 145 വർഷത്തെ ചരിത്രത്തിൽ അഞ്ചു ബാറ്റർമാരാണ് ഇതുവരെ രണ്ട് ടീമുകൾക്കായി സെഞ്ചുറി നേടിയിട്ടുള്ളത്. അവരെ നമുക്ക് പരിശോധിക്കാം.

   

1. കെപ്ലര്‍ വെസല്‍സ്

ദക്ഷിണാഫ്രിക്കയിൽ ജനിച്ച കെപ്ലർ വെസല്‍സ് ദക്ഷിണാഫ്രിക്കയ്ക്കായും ഓസ്ട്രേലിയയ്ക്കായും സെഞ്ച്വറി നേടിയിട്ടുള്ള കളിക്കാരനാണ്. തന്റെ 21ആം വയസ്സിലാണ് വെസല്‍സ് ഓസ്ട്രേലിയയിലേക്ക് പറക്കുന്നത്. 24 ടെസ്റ്റ് മത്സരങ്ങൾ ഓസ്ട്രേലിയയ്ക്കായി കളിച്ച വെസല്‍സ് 1761 റൺസാണ് നേടിയത്.

   

   

2. രാഹുൽ ദ്രാവിഡ്

2003ലാണ് രാഹുൽ ദ്രാവിഡ് സ്കോട്ട്ലന്‍ഡ് ടീമിനായി കളിച്ചത്. 12 മത്സരങ്ങളിൽ നിന്ന് 625 റണ്‍സും ദ്രാവിഡ് അവർക്കായി നേടിയിട്ടുണ്ട്. അതില്‍ സോമര്‍സെറ്റിനെതിരെ ഒരു സെഞ്ച്വറിയും ഉൾപ്പെടുന്നു. ശേഷം ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി മാറുകയും 48 സെഞ്ചുറികള്‍ നേടുകയും ചെയ്തു.

3.എഡ് ജോയിസ്

രണ്ടു രാജ്യങ്ങൾക്കായി ലോകകപ്പ് കളിച്ച ചുരുക്കം ചില ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് എഡ് ജോയിസ്. 2001 മുതൽ 2005 വരെ ഇംഗ്ലണ്ട് ടീമിനായും ശേഷം അയര്‍ലന്‍ഡിനായും ജോയിസ് കളിച്ചു. ഇരുടീമുകള്‍ക്കുമായി ജോയ്സ് സെഞ്ചുറി നേടിയിട്ടുണ്ട്.

4. ഒായിന്‍ മോര്‍ഗണ്‍

2006ല്‍ അയർലൻഡിനായി അരങ്ങേറ്റം കുറിച്ച് പിന്നീട് ഇംഗ്ലീഷ് ടീമിലെത്തി അവരുടെ നായകനായി മാറിയ ചരിത്രമാണ് മോര്‍ഗണുള്ളത്. ഇരുടീമുകള്‍ക്കുമായി സെഞ്ച്വറി നേടിയിട്ടുള്ള മോര്‍ഗണ്‍ 2019ല്‍ ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളാക്കിയ ക്യാപ്റ്റൻ കൂടിയാണ്.

5. മാർക്ക് ചാപ്പ്മാന്‍

ഹോങ്കോങ്ങില്‍ ജനിച്ച ചാപ്പ്മാന്‍ പിന്നീട് ന്യൂസിലാൻഡ് ബാറ്ററായി മാറിയതും ഒരു കഥയാണ്. ഹോങ്കോങ്ങിനായി സെഞ്ച്വറി നേടിയ ആദ്യ താരമായ ചാപ്പ്മാൻ പിന്നീട് 2018ല്‍ ന്യൂസിലാൻഡ് ടീമിൽ എത്തുകയും സെഞ്ച്വറി നേടുകയും ചെയ്തു

Leave A Reply

Your email address will not be published.