ശ്രീലങ്കയെ തുരത്തിയോടിച്ച് നമീബിയൻ വിജയഗാഥ!! 2022 ലോകകപ്പിന് ഞെട്ടിക്കുന്ന തുടക്കം

   

2022 ട്വന്റി20 ലോകകപ്പിന് ആവേശോജ്വലമായ തുടക്കം. ആദ്യ റൗണ്ട് ക്വാളിഫയറിലെ ആദ്യ മത്സരത്തിൽ വമ്പൻമാരായ ശ്രീലങ്കയെ വിരട്ടിയോടിച്ച് നമീബിയൻ വിജയഗാഥ.അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 55 റൺസിനാണ് നബീബിയ വിജയം കണ്ടത്. വമ്പൻമാരെ പരാജയപ്പെടുത്തി ഏഷ്യാകപ്പ് സ്വന്തമാക്കിയ ആവേശത്തിൽ ലോകകപ്പിനിറങ്ങിയ ശ്രീലങ്കയ്ക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടി തന്നെയാണ് ഈ പരാജയം മത്സരത്തിന്റെ എല്ലാ ഭാഗങ്ങളിലും മികവു കാട്ടിയാണ് നമീബിയ മത്സരത്തിൽ വിജയം കൊയ്തത്.

   

മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ ശ്രീലങ്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് സിം ബോളർമാർ ശ്രീലങ്കയ്ക്ക് നൽകിയത്. മത്സരത്തിന്റെ ആദ്യമേ ശ്രീലങ്ക നമീബിയൻ ഓപ്പണർമാരെ കൂടാരം കയറ്റി. നമീബിയൻ ഇന്നിങ്സിന്റെ 75%വും ശ്രീലങ്ക ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. പക്ഷേ അവസാന ഓവറുകളിൽ കാര്യങ്ങൾ കൈവിട്ടുപോയി. വമ്പനടികളോടെ നമീബിയൻ ഓൾറൗണ്ടർ ഫ്രൈലിങ്ക്(44) കളംനിറഞ്ഞു. ഒപ്പം സ്മിത്തും(31) ചേർന്നതോടെ നിശ്ചിത 20 ഓവറുകളിൽ നമീബിയ 163 എന്ന സ്കോറിലെത്തി.

   

മറുപടി ബാറ്റിംഗിൽ മത്സരത്തിന്റെ ഒരു സമയത്ത്പോലും നമീബിയ മത്സരം കൈവിട്ടില്ല. അത്യുഗ്രൻ ബോളിങ്ങിലൂടെ അവർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ കൊയ്തു. ശ്രീലങ്കയ്ക്കായി ക്യാപ്റ്റൻ ഷാനകയും (29) രജപക്ഷയും (20) മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. എന്നാൽ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ഇരുവരും കൂടാരം കയറി. മത്സരത്തിൽ നമിബിയയുടെ മുഴുവൻ ബോളർമാരും മികവുകാട്ടി. അങ്ങനെ 55 റൺസിനാണ് ശ്രീലങ്ക പരാജയപ്പെട്ടത്.

   

എന്തുകൊണ്ടും ശ്രീലങ്ക ആധിപത്യം നേടിയെടുക്കും എന്ന് കരുതിയിരുന്ന മത്സരത്തിലാണ് നമീബിയ ഈ തട്ടുപൊളിപ്പൻ വിജയം സ്വന്തമാക്കിയിരിക്കുന്നത്. തങ്ങളുടെ ലോകകപ്പ് ക്യാമ്പയിന് ഇതോടെ സ്വപ്നതുല്യമായ തുടക്കമാണ് നമിബിയയ്ക്ക് ലഭിച്ചിരിക്കുന്നത്. ശ്രീലങ്കയ്ക്ക് ആദ്യ മത്സരത്തിൽ തന്നെ വലിയൊരു ഞെട്ടലും.

Leave a Reply

Your email address will not be published. Required fields are marked *