വിന്‍ഡീസിനെതിരായ 2ആം ട്വന്റി20യില്‍ അപ്രതീക്ഷിതമായ പരാജയമായിരുന്നു ഇന്ത്യക്കുണ്ടായത്. മുൻനിര ബാറ്റിംഗ് പൂർണമായും പരാജയപ്പെട്ടതാണ് ഇന്ത്യയുടെ പരാജയകാരണം എന്ന് പകൽപോലെ വ്യക്തവുമാണ്.. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ മക്കോയുടെ ആദ്യ ബോളിൽതന്നെ കൂടാനും കയറിയതോടെയായിരുന്നു ഇന്ത്യയുടെ പതനം ആരംഭിച്ചത്.
വിന്‍ഡീസിനെതിര് ആദ്യ ബോളില്‍ തന്നെ ഗോൾഡൻ ഡക്കായി കൂടാരം കയറിയ ഹിറ്റ്മാൻ നാണക്കേടിന്റെ ഒരുപാട് റെക്കോർഡുകൾ കൈവരിച്ചിട്ടുണ്ട്.. അതിൽ പ്രധാനപ്പെട്ടത് അന്താരാഷ്ട്ര ട്വൻറി20ലെ ആദ്യ പന്തിൽ പുറത്താക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററായി രോഹിത് ശർമ മാറി എന്നുള്ളതാണ്.
2016ല്‍ ഇന്ത്യയുടെ സിംബാബ്വെക്കെതിരായ മത്സരത്തിൽ ആദ്യ ബോളില്‍ തന്നെ കൂടാരം കയറി കെ എല്‍ രാഹുൽ ആയിരുന്നു ഈ എലൈറ്റ് ക്ലബ്ബിന് തുടക്കം കുറിച്ചത്… ശേഷം 2021ൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷായും ഗോൾഡന്‍ ഡക്കായി ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. അതിനുശേഷം ആണ് മൂന്നാമനായി രോഹിത് ശർമ ഈ നാണക്കേടിലെത്തിയത്.
ഇതിനുപുറമേ ഇന്ത്യക്കായി ട്വന്റി20കളില്‍ ഏറ്റവുമധികം തവണ പൂജ്യനായി പുറത്തായ താരമായും ഹിറ്റ്മാൻ മാറി… എട്ടു തവണയാണ് രോഹിത് ശർമ പൂജ്യനായ പുറത്തായിട്ടുള്ളത്… ഒാപ്പണര്‍ കെ എല്‍ രാഹുല്‍ 4 തവണ പൂജ്യനായിട്ടുണ്ട്.. 3 തവണ ആശിഷ് നെഹ്റയും വാഷിംഗ്ടൺ സുന്ദറും യൂസഫ് പത്താനുമൊക്കെ പൂജ്യരായി മടങ്ങിയിട്ടുണ്ട്… എന്തായാലും മൂന്നാം ട്വന്റി 20യില്‍ ഒരു വമ്പന്‍ ഇന്നിംഗ്സോടെ ഹിറ്റ്മാന്‍ ഈ നാണക്കേട് തിരുത്തുമെന്ന് പ്രതീക്ഷിയ്ക്കുന്നു.