മുംബൈ ഇന്ത്യൻസിന് പുതിയ പേര് !! 3 പേരെ മാത്രം നിലനിർത്താൻ അധികാരം…

   

മുംബൈ ഇന്ത്യൻസിന്റെ പുതിയ ടീമുകളുടെ പേര് പ്രഖ്യാപിച്ച്‌ ഓണർമാർ. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബുധനാഴ്ചയാണ് തങ്ങളുടെ പുതിയ ലീഗ് ടീമുകളുടെ പേരുകൾ പുറത്തുവിട്ടത്. വരാനിരിക്കുന്ന യുഎഇ ഇന്റർനാഷണൽ ലീഗ് t20യിലും ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വന്റി20 ലീഗിലുമാണ് മുംബൈ ഫ്രാഞ്ചസികളുടെ പുതിയ രണ്ട് ടീമുകൾ അണിനിരക്കുക.

   

പുതിയ ടീമുകൾക്ക്‌ MI EMIRATES എന്നും MI CAPETOWN എന്നുമാണ് പേര് നൽകിയിരിക്കുന്നത്. MI EMIRATES യുഎഇ ട്വന്റി20 ലീഗിലെ ടീമും MI CAPETOWN ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ ടീമുമാണ്. പുതിയ ടീമുകളുടെ വിവരങ്ങൾ പുറത്ത് വിട്ടതിൽ തങ്ങളുടെ സന്തോഷവും ഓണർമാർ പ്രകടിപ്പിക്കുകയുണ്ടായി. നേരത്തെ രണ്ട് പുതിയ ട്വന്റി20 ലീഗിലേക്കും ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ടീമുകളെ ക്ഷണിച്ചിരുന്നു.

   

ചില ഐപിഎൽ ഫ്രാഞ്ചൈസികൾ യുഎഇ ലീഗിൽ താല്പര്യം കാണിച്ചപ്പോൾ മറ്റുചിലർ ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 ലീഗിൽ ടീമുകൾ രൂപീകരിക്കുകയാണ് ചെയ്തത്. എന്നാൽ മുംബൈ ഇരുടൂർണ്ണമെന്റുകളിലും ടീമുകൾ വാങ്ങിയിരുന്നു. യുഎഇ ട്വന്റി20 ലീഗിലെ നിയമപ്രകാരം ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾക്ക് ഐപിഎൽ 2022ലെ തങ്ങളുടെ 3 കളിക്കാരെ യുഎഇ ട്വന്റി20 ടീമിലേക്ക് കളിപ്പിക്കാൻ സാധിക്കും. മുംബൈ ഇന്ത്യൻസ് സ്‌ക്വാഡിൽ നിന്ന് ആരൊക്കെ MI EMIRATESൽ എത്തുമെന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്.

   

മുംബൈ മാത്രമല്ല ഡൽഹി ക്യാപിറ്റൽസും ഇരുലീഗിലും ടീമുകൾ സ്വന്തമാക്കിയിട്ടുണ്ട്. ദുബായ് ക്യാപിറ്റൽസ്, പ്രട്ടോറിയ ക്യാപിറ്റൽസ് എന്നാണ് ഇരുടീമുകളുടെയും പേര് നിശ്ചയിച്ചിരിക്കുന്നത്. എന്തായാലും 2002 ഡിസംബറിലോ 2013 ജനുവരിയിലോ ആയിരിക്കും പുതിയ ടൂർണമെന്റുകൾ ആരംഭിക്കുക. ആരാധകർ ആവേശത്തിൽ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *