മലയാളത്തിലെ ആക്ഷൻ കിങ് ആണ് സുരേഷ് ഗോപി. ആക്ഷൻ സിനിമകൾ കൊണ്ട് മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച താരമാണ് സുരേഷ് ഗോപി. എന്നാൽ കാലങ്ങളായി താരം സിനിമ മേഖലയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ സുരേഷ് ഗോപി നായകനായി പുതിയ സിനിമ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്ത പ്പാപ്പൻ എന്ന സിനിമയിലാണ് താരം ഇപ്പോൾ സ്റ്റാർ ആയിരിക്കുന്നത്.
ചിത്രം തീയറ്ററുകളിൽ ഹിറ്റായി എന്ന് തന്നെ വേണം പറയാൻ. ആക്ഷൻ ചിത്രം എന്നതിലുപരി കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തിയ ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. അതുകൊണ്ടു തന്നെ മലയാള സിനിമ പ്രേക്ഷകരെ ഇത് ശരിക്കും ആവേശം കൊള്ളിച്ചിരിക്കുകയാണ്. ചിത്രത്തിലെ ഫസ്റ്റ് ഡേ കള്ളക്ഷൻ തന്നെ സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച കളക്ഷൻ റെക്കോർഡ് ആണ് നേടിയിരിക്കുന്നത്.
പാപ്പൻ സിനിമയുടെ റിലീസിന് സുരേഷ് ഗോപിയോടൊപ്പം തന്നെ ഭാര്യ രാധികയും സിനിമ കാണാൻ എത്തിയിരുന്നു. സിനിമ കണ്ടതിനു ശേഷം ഭർത്താവിനെയും മകനെയും ഒന്നിച്ച് സ്ക്രീനിൽ കണ്ടതിലുള്ള സന്തോഷവും മുഖത്ത് ഉണ്ടായിരുന്നു. കാലങ്ങൾക്ക് ശേഷം സുരേഷ് ഗോപിയുടെ മാസ് സിനിമകളിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഇത് എന്നാണ് ആരാധകർ പറയുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും സർപ്രൈസുകളും ട്വിസ്റ്റുകളും ഒന്നിനൊന്ന് മെച്ചപ്പെടുത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ദൈർഘമേറിയ സിനിമയാണ് ഇത് എങ്കിലും പ്രേക്ഷകരെ മടുപ്പിക്കാതെയാണ് സിനിമ കൊണ്ടുപോകുന്നത്. സിനിമയിൽ സുരേഷ് ഗോപിയോടൊപ്പം മകൻ ഗോകുൽ സുരേഷ് പ്രധാന വേഷം ചെയ്യുന്നുണ്ട്. എല്ലാവർക്കും ഒരുപോലെതന്നെ പ്രാധാന്യം നൽകുന്ന സിനിമ കൂടി ആണ് പാപ്പൻ. സിനിമ ആദ്യം മുതൽ തന്നെ സസ്പെൻസ് നൽകുന്നതുകൊണ്ട് അവസാനം വരെ ത്രിൽ നൽകുന്നുണ്ടെന്ന് ആണ് സിനിമ കണ്ടവരുടെ അഭിപ്രായം.