മകളുടെ ഒപ്പം സന്തോഷം പങ്കുവെച്ച് ദിവ്യ ഉണ്ണി..!! വീഡിയോ വൈറൽ…

   

ഒരുകാലത്ത് മലയാള സിനിമകളിൽ സജീവ സാന്നിധ്യം ആയിരുന്ന താരസുന്ദരി മാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. നടിയായും സഹനടിയായും നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. നല്ല കുറച്ച് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച നടി കൂടിയാണ് താരം. ഭരതനാട്യം, മോഹിനിയാട്ടം കുച്ചിപ്പുടി തുടങ്ങിയ ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളിൽ കഴിവ് തെളിയിച്ച താരം കൂടിയാണ്.

   

മലയാളം കൂടാതെ തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളം ഉൾപ്പെടെ അമ്പതോളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. കല്യാണ സൗഗന്ധികം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. ദിലീപിന്റെ നായികയാണ് താരം സിനിമയിൽ എത്തുന്നത്. പിന്നീട് മലയാളത്തിലെ എക്കാലത്തെയും ഹൊറർ ചിത്രമായ ആകാശഗംഗയിലൂടെ.

   

പ്രേക്ഷകരുടെ പ്രിയതാരം ആകാൻ ദിവ്യ ഉണ്ണിക്ക് സാധിച്ചു. ഇപ്പോൾ സിനിമ മേഖലയിൽ അത്രതന്നെ സജീവം അല്ലെങ്കിലും മോഡലിംഗ് രംഗത്ത് തിളങ്ങുന്ന താരമാണ്. 2002ൽ ആയിരുന്നു താരത്തിന്റെ വിവാഹം നടക്കുന്നത്. എന്നാൽ പിന്നീട് ചില കാരണങ്ങളാൽ ബന്ധം പിരിയുകയും ചെയ്തു. ശേഷം 2018 ൽ വിവാഹിതയായ താരം ഇപ്പോൾ തന്റെ മകളും ഒത്തുള്ള വീഡിയോയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

   

ഭർത്താവ് അരുൺകുമാറും 3 മക്കളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. സിനിമയിൽ സജീവമല്ലെങ്കിലും മീഡിയയിൽ സജീവ സാന്നിധ്യമാണ്. തന്റെ മകൾ ഐശ്വര്യ യോടൊപ്പം പാർക്കിൽ കളിക്കുന്ന പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

 

View this post on Instagram

 

A post shared by Divyaa Unni (@divyaaunni)

Leave a Reply

Your email address will not be published. Required fields are marked *