മിനിസ്ക്രീൻ പ്രേക്ഷകർക്ക് സീരിയൽ താരവും അവതാരികവുമായ ആതിരമാധവനെ പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടാകില്ല. ഏഷ്യാനെറ്റ്ൽ സംപ്രേഷണം ചെയ്തിരുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലെ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ആതിരാ മാധവ്. സോഷ്യൽ മീഡിയയിലും നിറസാന്നിധ്യമാണ് ആതിര. സോഷ്യൽ മീഡിയ വഴി താരം തന്റെ വിശേഷങ്ങൾ.
പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. രാജീവ് മേനോൻ ആണ് ആതിരയുടെ ജീവിത പങ്കാളി. 2020 ൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്. കോവിഡ് ആയതിനാൽ തന്നെ വളരെ ചുരുക്കം ചില സുഹൃത്തുക്കളും ബന്ധുക്കളും സഹതാരങ്ങളും മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. വിവാഹശേഷം താരം ഇപ്പോൾ അഭിനയത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.
ഇപ്പോൾ മിനിസ്ക്രീനിൽ അത്ര സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. ഈയടുത്ത് എം ജി ശ്രീകുമാർ അവതാരകനായി എത്തുന്ന പാടാം നേടാ പരിപാടിയിൽ അതിഥിയായി ആതിര എത്തിയിരുന്നു. ജീവിതത്തെക്കുറിച്ചും വിശേഷങ്ങളും ആതിര പരിപാടിയിൽ പങ്കുവെച്ചിരുന്നു. ഇവിടെവച്ചാണ് അധികമാർക്കും അറിയാത്ത ഒരു കാര്യം പങ്കുവെച്ചത്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ലൂസിഫറിൽ ചെറിയ വേഷം താൻ ചെയ്തിട്ടുണ്ട് എന്നും. അധികം ആരും അത് ശ്രദ്ധിച്ചു കാണില്ല എന്നും. എന്നെ അറിയുന്നവർക്ക് മാത്രമേ എന്നെ തിരിച്ചറിഞ്ഞു കാണൂ എന്ന് ആതിര പറഞ്ഞു. ടോവിനോയുടെ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന കഥാപാത്രമായിരുന്നു താൻ ചെയ്തത് എന്ന് താരം വ്യക്തമാക്കി. ലൂസിഫർ ഭാഗമാകാൻ സാധിച്ചത് ഭാഗ്യമാണെന്നും ഒരുപാട് പേരെ പരിചയപ്പെടാൻ സാധിച്ചു. ചില കാര്യങ്ങൾ പഠിക്കാനും സാധിച്ചു എന്ന് താരം പറഞ്ഞു.