ക്യാൻസറിനോട് പൊരുതുന്ന കുട്ടിക്ക് കൈത്താങ്ങായി സഞ്ജു !! വേറെ ആർക്കുണ്ടെടാ ഇങ്ങനൊരു മനസ്സ്

   

സിംബാബ്വെക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനത്തിൽ മികച്ച പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. പലപ്പോഴും ഇന്ത്യൻ ടീമിൽ വലിയ ഇന്നിംഗ്സുകൾ കാഴ്ചവയ്ക്കാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു, തനിക്ക് വന്നുചേർന്ന അവസരം ഏറ്റവും മികച്ച രീതിയിൽ വിനിയോഗിച്ചു. അതിനാൽ തന്നെ വലിയ രീതിയിലുള്ള പ്രശംസയാണ് സഞ്ജുവിന് ലഭിച്ചത്.

   

മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച്‌ ആരാധകഹൃദയം കീഴടക്കിയ സഞ്ജു വീണ്ടും മാതൃകയാകുന്ന കാഴ്ച ഹരാരെയിൽ കണ്ടത്. ഇന്ത്യ-സിംബാബ്‌വെ രണ്ടാം ഏകദിനം കാണാനെത്തിയ കുട്ടികളെ കാണുകയും സംസാരിക്കുകയും ചെയ്ത ശേഷമായിരുന്നു സഞ്ജു മടങ്ങിയത്. ആറുവയസ്സുകാരനായ തന്റെ ക്രിക്കറ്റ് ആരാധകനായി ബോളിൽ സഞ്ജു ഓട്ടോഗ്രാഫ് നൽകി. കാൻസറിനെതിരെ പോരാടുന്ന ആ ബാലന് തന്റെ ഏറ്റവും വലിയ അഭിലാഷത്തിലൊന്ന് സാധിക്കാനായി.

   

അങ്ങനെ ഹരാരെ സ്റ്റേഡിയത്തിലെത്തിയ മുഴുവൻ കാണികളെയും കണ്ട് ഒരു ക്രിക്കറ്റർ എന്നതിലുപരി സാധാരണയാളെപോലെ സഞ്ജു പെരുമാറി. തനിക്ക് ക്യാൻസറിനോട് പൊരുതുന്ന കുട്ടിയെ കാണാൻ സാധിച്ചതിലും അവനായി ബോളിൽ ഓട്ടോഗ്രാഫ് നൽകാൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് പിന്നീട് സഞ്ജു അറിയിച്ചു. മറ്റു പല ക്രിക്കറ്റർമാരും തങ്ങളുടെ സ്റ്റാർഡത്തിനപ്പുറം ഒന്നും ചെയ്യാത്ത സാഹചര്യത്തിൽ ഒരുപാട് പേർക്ക് മാതൃകയാവുകയാണ് സഞ്ജു ഈ പ്രവർത്തികളിലൂടെ.

   

ഈ ചിത്രങ്ങളൊക്കെയും സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. ഇത്തരം മനുഷ്യത്വപരമായ ഒരുപാട് കാര്യങ്ങൾ മുമ്പും സഞ്ജു സാംസണിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ തന്നെയാണ് സഞ്ജുവിന് ലോകത്താകമാനം ആരാധകരെ സമ്പാദിക്കാൻ സഹായമായതും. എന്തായാലും രണ്ടാമത്തെ ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽതന്നെ ഇന്ത്യയുടെ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പടക്കമുള്ള ടൂർണമെന്റുകളിൽ സഞ്ജുവിന്റെ സാധ്യതകൾ വർധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *