ക്യൂട്ട് ലുക്കിൽ ഏവരെയും അമ്പരപെടുത്തി ശാന്തി പ്രിയ… ഇതുതന്നെയല്ലേ ആ നാടിൻ പുറത്തുക്കാരി…

   

ഒരു ചെറിയ വേഷം കൊണ്ട് തന്നെ മലയാളികൾക്ക് പരിചിതമായ മുഖമാണ് ശാന്തി പ്രിയയുടേത്. ദൃശ്യം ടു റിലീസ് ആയപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും അന്വേഷിച്ച താരമായിരുന്നു ശാന്തി പ്രിയ. വളരെ നാടൻ രീതിയിൽ തന്നെ ഉള്ള വേഷമായിരുന്നു സിനിമയിൽ അന്ന് കണ്ടത്. ഒരു സിമ്പിൾ നാട്ടിൻപുറത്തുകാരി അഡ്വക്കേറ്റ് ആയിരുന്നു താരും അന്ന് കൈകാര്യം ചെയ്ത വേഷം. അന്ന് എല്ലാവർക്കും ഉണ്ടായ സംശയമാണ് ഈ താരം ആരാണെന്ന് അറിയാനുള്ള കൗതുകം.

   

സിമ്പിൾ ലുക്കിലാണ് താരം എപ്പോഴും എത്താറ്. അന്ന് സിനിമയിൽ വക്കീലായി അഭിനയിച്ച താരം ജീവിതത്തിലും വക്കീൽ തന്നെയാണ്. ദൃശ്യം ടു വിലെ ആ ഒരു കഥാപാത്രം കൊണ്ട് തന്നെ താരം നിരവധി ആരാധകരെയാണ് നേടിയത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

   

സ്റ്റൈലിഷ് ലുക്കിൽ തന്നെയാണ് താരം എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഇമേജിയോ ഫോട്ടോഗ്രാഫി ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നല്ല ക്യൂട്ട് ചിരിയോടുകൂടി എത്തിയ ചിത്രങ്ങൾ ആരാധകരും നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. വളരെ സിമ്പിൾ ആയിട്ട് തന്നെ ഒരു വൈറ്റ് ടീ ഷർട്ടും ബ്ലു ജീൻസും ആണ് താരം ധരിച്ചിരുന്നത്. വളരെ സിമ്പിൾ ആയി എത്തിയ താരത്തിന്റെ ചിത്രങ്ങൾ സുജീഷ് ആണ് ക്യാമറയിൽ പകർത്തിയത്.

   

ചിത്രങ്ങളിലെ മനോഹരമായ നിറഞ്ഞ ചിരി ആരാധകരുടെ മനസ്സുകളെ കീഴടക്കുന്നതാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും വക്കീലാണ് താരം. കേരള ഹൈക്കോടതിയിലെ അഡ്വക്കേറ്റ് ആണ്. സിനിമകളിൽ കൂടുതലും വക്കീൽ വേഷങ്ങളിൽ ആണ് താരത്തെ കാണാൻ കഴിയുക. 2019 ൽ മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധർവ്വൻ എന്ന സിനിമയിലും വക്കീലായി താരം എത്തുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് താരം. നേരത്തെ ഏഷ്യാനെറ്റ്ൽ അവതാരികയായും താരം ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *