കുഞ്ഞു നീലുവുമായുള്ള ആദ്യത്തെ പിക്നിക് ഗോവയിൽ ആഘോഷിച്ച് കാജൽ…
തമിഴ് തെലുങ്ക് സിനിമ മേഖലയിലെ മിന്നും താരമാണ് കാജൽ അഗർവാൾ. തെന്നിന്ത്യൻ സൂപ്പർതാരങ്ങളിൽ ഗ്ലാമറസ് ആണെന്ന് തന്നെ പറയാം. ബോളിവുഡ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ മേഖലയിലേക്ക് എത്തിയതെങ്കിലും കൂടുതൽ അഭിനയിച്ചത് തമിഴ് തെലുങ്ക് ഭാഷകളിൽ സിനിമകളിൽ ആയിരുന്നു. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകന്മാരിൽ ഒരാളായി മാറുകയായിരുന്നു. തുടർച്ചയായി നിരവധി സിനിമകളിൽ വിജയം നേടാൻ സാധിച്ചതിലൂടെ സിനിമയിൽ സജീവമാകാൻ താരത്തിന് സാധിച്ചു.
പിന്നീട് എല്ലാവരും അറിഞ്ഞത് വ്യവസായിയും ഡിസൈനറുമായ ഗൗതം കിച്ചിലുമായുള്ള താരത്തിന്റെ വിവാഹ വാർത്തെയാണ്. അത് അന്ന് ആഘോഷമാക്കുകയും ചെയ്തു. ഏഴു വർഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ഒടുവിലാണ് ഇരുവരുടെയും വിവാഹം നടന്നത്. അതുകൊണ്ടുതന്നെ ഈ വിവാഹം അന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നീട് കാജൽ എത്തിയത് മറ്റൊരു സന്തോഷ വാർത്തയുമായാണ്. തങ്ങളുടെ ഇടയിലേക്ക് ഒരു അതിഥി വരുന്നു എന്ന വാർത്തയായിരുന്നു അത്.
അധികം വൈകാതെതന്നെ നീലു കിച്ചലു എത്തിയ വാർത്ത കൂടി പങ്കുവെച്ചപ്പോൾ സന്തോഷം ഇരട്ടിയായി. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. അതോടൊപ്പം തന്നെ ആരാധകരുടെ പ്രിയപ്പെട്ട കുടുംബങ്ങളിൽ ഒന്നായി ഇവരും മാറി. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കാജൽ അഗർവാൾ. തന്റെ സിനിമ വിശേഷങ്ങൾക്ക് ഒപ്പം തന്നെ കുഞ്ഞു നീലുവിന്റെ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ കുടുംബം ഒന്നാകെ ഗോവയിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ്.
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുഞ്ഞിനെ കടൽ ആദ്യമായി കാണിച്ചുകൊടുക്കുന്നതിന്റെയും. കുഞ്ഞിന്റെ കാലുകളിൽ മണത്തരികൾ ആദ്യമായി പതിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും താരത്തിനും കുഞ്ഞിനും ആശംസകൾ ആയി എത്തിയിട്ടുണ്ട്. കുഞ്ഞു നീലുവിന്റെ ആദ്യത്തെ ഹോളിഡേ ആഘോഷം എന്ന ക്യാപഷനോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
View this post on Instagram