മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേളി. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ ആവേശമാണ്. മലയാളികളുടെ ഇഷ്ടതാര ദമ്പതികൾ കൂടിയാണ് ഇവർ. മഴവിൽ മനോരയിൽ സംപ്രേക്ഷണം ചെയ്തിരുന്ന റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധേയമാകുന്നത്. പിന്നീട് ഏഷ്യാനെറ്റ്ൽ സംപ്രേക്ഷണം ചെയ്ത ഗെയിം ഷോ ആയ ബിഗ് ബോസിലും റണ്ണർപ്പായി വിജയിച്ചു. റിയാലിറ്റി ഷോകളിൽ അവതാരകയായാണ് താരം കൂടുതൽ ശ്രദ്ധ നേടിയത്.
ബിഗ് ബോസിനുള്ളിൽ വെച്ചാണ് ശ്രീനിഷും പേളിയും ഒന്നിക്കുന്നത്. പിന്നീട് ആരാധകരുടെ ഇഷ്ട താരങ്ങളായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതിനിടെ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കിക്കൊണ്ട് കുഞ്ഞുനില കൂടി എത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയാണ് താരം കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കുന്നത്.
താരത്തിന്റെ വീഡിയോകൾ നിമിഷ നേരങ്ങൾ കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. ഈയിടെ ആണ് സഹോദരി റെച്ചല് ഡെലിവറി കഴിഞ്ഞ വിവരവും തങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി കടന്നു വന്നതിന്റെ സന്തോഷവുമാണ് താരം പങ്കു വച്ചത്. ഇപ്പോഴിതാ ആരാധകരുടെ മനമയക്കുന്ന രീതിയിലുള്ള വീഡിയോ ആണ് താരം പങ്കുവെച്ചത്.
സഹോദരിയുടെ കുഞ്ഞിനെ സ്നേഹപൂർവ്വം താലോലിക്കുന്ന നില മോളുടെ വീഡിയോ ആണ് താരം പങ്കു വച്ചിരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലും ഏറെ വൈറലായി കഴിഞ്ഞു. പേളി ആർമി ഇൻസ്റ്റ എന്ന ഫാൻസ് ഗ്രൂപ്പിൽ ആണ് ഈ വീഡിയോ ആദ്യം പ്രചരിച്ചത്. പിന്നീട് നിമിഷം നേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു.
View this post on Instagram