കോളേജിൽ ആറാടി ചാക്കോച്ചൻ..!! മുണ്ടുമടക്കി കുത്തി വിദ്യാർഥികൾക്ക് ഒപ്പം ചാക്കോച്ചനും…

   

നമ്മുടെ മലയാളികളുടെ പ്രിയതാരമാണ് ചാക്കോച്ചൻ എന്ന് നമ്മൾ എല്ലാവരും വിളിക്കുന്ന കുഞ്ചാക്കോ ബോബൻ. പണ്ടുമുതൽ തന്നെ മലയാള സിനിമയിലെ റൊമാന്റിക് ഹീറോ കൂടിയാണ് താരം. നിരവധി ചിത്രങ്ങളിൽ താരം നായകനായും സഹ താരം ആയും തിളങ്ങിയിട്ടുണ്ട്. തന്റേതായ അഭിനയമികവുകൊണ്ട് അഭിനയ ശൈലി കൊണ്ടും മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുകയും മുൻനിര നായകന്മാരിൽ ഒരാളായി മാറുകയും ചെയ്തു.

   

റൊമാന്റിക് കഥാപാത്രങ്ങൾ മാത്രമാണ് താരം കൂടുതലും ചെയ്തിരുന്നത്. എന്നാൽ റൊമാന്റിക് കഥാപാത്രം മാത്രമല്ല മറ്റു പല വേഷങ്ങളും തനിക്ക് ചേരുമെന്ന് താരം ഈയിടെ തെളിയിച്ചിരുന്ന. അത്തരത്തിലുള്ള നിരവധി സിനിമകൾ ഹിറ്റ് ആയിട്ടുണ്ട്. ട്രാഫിക് വിശുദ്ധൻ തുടങ്ങിയ സിനിമകളിലൂടെ വേറിട്ട കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച മാത്രമല്ല നല്ലൊരു നിർമ്മാതാവ് കൂടിയാണ് താരം. 2015ലാണ് താരത്തിന്റെ വിവാഹം കഴിയുന്നത്.

   

പ്രിയ ആണ് താരത്തിന്റെ ഭാര്യ. ഇരുവർക്കും ഒരു മകനും ഉണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വയറലയി മാറിയിരിക്കുന്നത് ചാക്കോച്ചന്റെ പുതിയ സിനിമയിലെ ഒരു രംഗമാണ്. ഇത് എല്ലാ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞിരുന്നു. എന്നാൽ അടുത്തിടെ കണ്ണൂരിലെ ഒരു കോളേജിൽ എന്റെ പുതിയ ചിത്രമായ നാൻ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ഭാഗമായി പ്രമോഷൻ എത്തുകയും അവിടെ വിദ്യാർത്ഥികളോടൊപ്പം സ്റ്റേജിൽ നൃത്തം ചെയ്യുകയും ചെയ്തിരുന്നു.

   

ഈ രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഒരു സാധാരണക്കാരനെ പോലെ മുണ്ടും ഷർട്ടും ആണ് താരത്തിന്റെ വേഷം. ഈ വേഷത്തിൽ താരത്തിന് കണ്ടപ്പോൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്. പുതിയ ചിത്രം നാൻ താൻ കേസുകൊട് എന്ന ചിത്രം നിർമ്മാതാവ് സന്തോഷ് ടി കുരുവിള, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻ, ഉദയ പിച്ചേഴ്സ് എന്നിവയുടെ ബാനറുകളുടെ കീഴിലാണ് റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *