ലോകത്താകമാനം ആരാധകരുള്ള ചുരുക്കം ചില ക്രിക്കറ്റർമാരിൽ ഒരാളാണ് വിരാട് കോലി. ഏത് രാജ്യത്ത് മത്സരത്തിനായി പോയാലും കോഹ്‌ലിക്ക് ആരാധകരുടെ എണ്ണത്തിൽ കുറവു വന്നിട്ടില്ല എന്നതാണ് വസ്തുത. മൈതാനത്ത് നല്ല ദേഷ്യത്തോടെയും രൗദ്രഭാവത്തിലും കാണപ്പെടുന്ന കോഹ്ലി യഥാർത്ഥജീവിതത്തിൽ നേരെ തിരിച്ചാണ്. ഇതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം Pak Tv എന്ന യൂട്യൂബ് ചാനൽ പുറത്തുവിട്ടത്. മൈതാനത്ത് തന്നെ കാണാനെത്തിയ വികലാംഗയായ പാകിസ്ഥാൻ ആരാധകരുടെയൊപ്പം നിന്ന് ഫോട്ടോയെടുത്തിരിക്കുകയാണ് കോഹ്ലി. മാത്രമല്ല വികലാംഗയായ തന്റെ ആരാധകയുടെ വിവരങ്ങളും കോഹ്ലി ആരായുകയുണ്ടായി.
ഒരുപാട് സമയം ആരാധകയായ പെൺകുട്ടി വിരാട് കോഹ്‌ലിയെ കാണുന്നതിനായി കാത്തുനിന്നു. ശേഷം കണ്ടുമുട്ടിയതിനെക്കുറിച്ച് പെൺകുട്ടി പറഞ്ഞത് ഇങ്ങനെയാണ് “ഞാൻ ആരുടെയും ആരാധകനല്ല. പക്ഷേ വിരാട് കോഹ്ലി, അദ്ദേഹത്തെ കാണാനും കൂടെനിന്നൊരു ചിത്രമെടുക്കാനുമാണ് ഞാൻ പാക്കിസ്ഥാനിൽ നിന്ന് ഇത്രദൂരം വന്നത്”.-പെൺകുട്ടി പറഞ്ഞു.
ഒപ്പം വിരാട് കോഹ്ലിക്കൊപ്പം ചിലവഴിച്ച സമയത്തെക്കുറിച്ച് പെൺകുട്ടി സംസാരിച്ചു. “ഒരു മികച്ച ക്രിക്കറ്റർ എന്നതിലുപരി അദ്ദേഹം മികച്ച ഒരു മനുഷ്യനാണ്. ഞാൻ പറഞ്ഞതൊക്കെയും അദ്ദേഹം കേട്ടു. കൂടെ നിന്ന് ഒരു സെൽഫി എടുക്കണമെന്ന ആഗ്രഹം സഫലീകരിക്കുകയും ചെയ്തു.”- പെൺകുട്ടി കൂട്ടിച്ചേർക്കുന്നു. നേരത്തെ സഞ്ജു സാംസണും തന്റെ കാൻസർ രോഗിയായ ആരാധകന് സ്വാന്തനമായിരുന്നു.
ഓഗസ്റ്റ് 28-ന് പാകിസ്താനിൽ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള പരിശീലനത്തിലാണ് വിരാട് കോഹ്ലിയും കൂട്ടരുമിപ്പോൾ. തനിക്ക്, ഇന്ത്യയ്ക്കായി ഏഷ്യാകപ്പും ലോകകപ്പും വിജയിക്കണമെന്ന് കോഹ്ലി കഴിഞ്ഞദിവസം പറയുകയുണ്ടായി. ഇതിനായി എന്തു ചെയ്യാനും താൻ തയ്യാറാണെന്ന് വിരാട് അന്ന് പറഞ്ഞിരുന്നു. എന്തായാലും കോഹ്ലിയുടെ വലിയൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.