കോഹ്ലിയും രോഹിത്തും തിരിച്ചെത്തും!! ബംഗ്ലാദേശ് പര്യടനം ഇന്ത്യയ്ക്ക് ലോകകപ്പിൽ ഗുണം ചെയ്യും!! ധവാൻ പറയാനുള്ള കാരണം!!

   

അങ്ങനെ ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരെ പര്യടനം അവസാനിച്ചിരിക്കുകയാണ്. ട്വന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോൾ പര്യടനത്തിലെ ഏകദിന പരമ്പര ന്യൂസിലാൻഡ് തട്ടിയെടുത്തു. ഇനി ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര നടക്കുന്നത് ബംഗ്ലാദേശിനെതിരെയാണ് ഡിസംബർ നാലിന് മിർപൂറിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക. ഇന്ത്യയെ സംബന്ധിച്ച് ഇത്തരം മത്സരങ്ങൾ ഏഷ്യൻ പിച്ചുകളിൽ കളിക്കുന്നത് 2023ലെ 50 ഓവർ ലോകകപ്പിന് മുൻപ് ഗുണം ചെയ്യും എന്നാണ് നിലവിലെ നായകൻ ശിഖർ ധവാൻ പറയുന്നത്.

   

വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയ സീനിയർ താരങ്ങളുടെ തിരിച്ചുവരവിന് കൂടി ബംഗ്ലാദേശ് പര്യടനം സാക്ഷിയാവും. “ബംഗ്ലാദേശിൽ എല്ലാ സീനിയർ കളിക്കാരും ടീമിലേക്ക് തിരികെയെത്തും. ലോകകപ്പിലേക്കുള്ള ഏറ്റവും പ്രായോഗികമായുള്ള പ്രയാണം തന്നെയാവും ബംഗ്ലാദേശിനെതിരായ പര്യടനത്തിലൂടെ ആരംഭിക്കുന്നത്. കൂടുതൽ ഏഷ്യൻ വിക്കറ്റുകൾ ലോകകപ്പിലേക്കുള്ള കൂടുതൽ പ്രായോഗികമായ യാത്രയാണ്.”- ധവാൻ പറഞ്ഞു.

   

ഏഷ്യൻ വിക്കറ്റുകൾ കൂടുതൽ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശിഖർ ധവാൻ പറയുകയുണ്ടായി. “കൃത്യമായ വിവരങ്ങൾ കണ്ടെത്തുക എന്നതിന് പ്രാധാന്യമേറെയാണ്. ഏഷ്യൻ വിക്കറ്റുകളിൽ ഏത് ലെങ്ത്തിൽ എറിയണമെന്നും എവിടെ ബോൾ പിച്ച് ചെയ്യിക്കണമെന്നും നിരീക്ഷിക്കേണ്ടതുണ്ട്. ഞങ്ങൾ യുവനിരയാണ്. അതിനാൽതന്നെ ഏഷ്യൻ പിച്ചുകളിലെ കൃത്യമായ ലെങ്ത് കണ്ടെത്തേണ്ടതുണ്ട്. കൂടാതെ പാർട്ണർഷിപ്പുകൾ അവസാന ഓവറിലേക്ക് കൊണ്ടെത്തിക്കാനും ശ്രമിക്കണം.”-ധവാൻ കൂട്ടിച്ചേർത്തു.

   

2023ൽ ഇന്ത്യയിലാണ് 50 ഓവർ ലോകകപ്പ് നടക്കുന്നത്. മുൻപ് 2011ലെ 50 ഓവർ ലോകകപ്പ് ഇന്ത്യയിൽ നടന്നപ്പോൾ ഇന്ത്യ തന്നെയായിരുന്നു ജേതാക്കൾ. അതിനാൽതന്നെ ഇത്തവണ വലിയ പ്രതീക്ഷ തന്നെയാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *