ഉടൽ എന്ന സിനിമയിലെ അഭിനയത്തിനുശേഷം ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമാണ് ദുർഗ കൃഷ്ണ. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ജെ സി ഡാനിയൽസ് പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു. ഇതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. ഷൈനി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ്. ഇതിനുശേഷം പുതിയൊരു സിനിമയിൽ താരത്തെ തേടി എത്തിയിരിക്കുകയാണ്. എം ടി വാസുദേവൻ നായരുടെ ഓളവും തീരവും എന്ന കഥയെ ആസ്പദമാക്കി പ്രിയദർശൻ.
ഒരുക്കുന്ന ചിത്രത്തിലാണ് ദുർഗ കൃഷ്ണ നബീസ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മോഹൻലാലാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയ അവസരമാണ് തന്നെ തേടി എത്തിയിരിക്കുന്നത് എന്നാണ് താരം പറയുന്നത്. സന്തോഷ് ശിവന്റെ ക്യാമറ, എംടി വാസുദേവൻ നായരുടെ കഥ, ലാലേട്ടന്റെ നായിക സംവിധാനം പ്രിയദർശനം ഒരിക്കലും ഒരു താരത്തിനും സ്വപ്നം കാണുന്നതിന് മുകളിലുള്ള അവസരമാണ് താരത്തെ തേടി എത്തിയിരിക്കുന്നത്.
സന്തോഷ് ശിവന്റെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനുള്ള ഭാഗ്യം തുടങ്ങി നിരവധി സന്തോഷം ഈ സിനിമ തരുന്നുണ്ടെന്ന് താരം പറയുന്നു. കഥാപാത്രം ഏതായാലും ആ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് എന്നും. താൻ ചെയ്യേണ്ട കഥാപാത്രത്തോട് 100% നിതി പുലർത്തേണ്ടത് ഒരു കലാകാരി എന്ന നിലയിൽ തന്റെ കർത്തവമാണെന്ന് ആരും പറയുന്നു. അതേ സമയം തന്നെ താൻ ഏറെ കഷ്ടപ്പെട്ട് അഭിനയിച്ച ഉടൽ എന്ന സിനിമയിൽ ചില കഥാപാത്രങ്ങൾ മാത്രമാണ് ചർച്ച ചെയ്യപ്പെട്ടത്.
എന്നും താരം പറയുന്നുണ്ട്. അതുപോലെതന്നെ താൻ ഏറെ കഷ്ടപ്പെട്ട് ചെയ്ത പല രംഗങ്ങളും തിരിഞ്ഞു പോലും നോക്കുന്നില്ല എന്ന് അതിനെപ്പറ്റി ആർക്കും സംസാരിക്കേണ്ട എന്നും താരം പറയുന്നു. ഉടലിലെ കഥാപാത്രം ഒരു ക്രൂരതയുടെ മുഖമായിരുന്നു അത് ദുർഗയല്ല മറിച്ച് ഷൈനി ആണ്. താരം പറയുന്നു. സിനിമയിലെ ചില ഫൈറ്റ് സീനുകൾ വളരെ കഷ്ടപ്പെട്ടാണ് താൻ ചെയ്തത് എന്നാൽ അത്തരം രംഗങ്ങളെ പറ്റി യാതൊരു പരാമർശവും കേട്ടില്ല എന്ന് താരം അഭിപ്രായപ്പെട്ടു.