മലയാളികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന താരമാണ് ജയസൂര്യ. ചെറിയ വേഷങ്ങൾ ചെയ്തു പിന്നീട് ബിഗ് സ്ക്രീനിൽ വലിയ വിജയങ്ങൾ നേടിയ താരം എന്ന് വേണം പറയാൻ. നടൻ ആയി മാത്രമല്ല താരം തിളങ്ങിയത്. നിരവധി മറ്റു മേഖലകളിലും താരത്തിന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിർമ്മാതാവ് ഗായകൻ എന്ന നിലകളിലും താരം മികവ് തെളിയിച്ചിട്ടുണ്ട്. ചെറിയ രീതിയിൽ റൊമാന്റിക് വേഷങ്ങളും കോമഡി കഥാപാത്രങ്ങളും ആയിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. പിന്നീട് വ്യത്യസ്തമായ പല വേഷങ്ങളും കൈകാര്യം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു.
നിരവധി വേഷങ്ങളിൽ കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട വേഷങ്ങളും താരം ചെയ്തു. മാസ് വേഷങ്ങളും അതുപോലെ തന്നെ താരം ചെയ്തിട്ടുണ്ട്. നിരവധി സിനിമകളിൽ ഇതിനോടകം താരം അഭിനയിച്ചിട്ടുണ്ട്. മിമിക്രിയിലൂടെയാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. മലയാളത്തിൽ മറ്റു പല ഭാഷകളിലും നായകനായി വില്ലനായി താരം തിളങ്ങിയിട്ടുണ്ട്. താനത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയത്. ഭാര്യയോടൊപ്പം താരം കൽപ്പാത്തിയിൽ യാത്ര ചെയ്യുമ്പോഴാണ് തന്നെ തേടി ഒരു കുട്ടി ആരാധകൻ എത്തുന്നത്.
പിന്നീട് കണ്ണ് നിറയ്ക്കുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാൻ കഴിയുക. കുട്ടിയെ ചേർത്ത് പിടിച്ചു നിർത്തി സമാധാനിപ്പിക്കുന്ന രംഗങ്ങളും വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. ചേട്ടാ എന്നെ ഓർമ്മയുണ്ടോ എന്നാണ് ആ കുട്ടി ചോദിക്കുന്നത്. എന്നാൽ ചോദ്യത്തിന് മറുപടിയായി നിന്നെ എങ്ങനെ മറക്കാനാണ് നീ വളർന്ന സുന്ദരൻ ആയല്ലോ എന്നും നിനക്ക് സുഖമല്ലേ എന്ന് താരം കുശലാന്വേഷണം ചോദിക്കുന്നുണ്ട്. പിന്നീട് താരത്തെ കെട്ടിപ്പിടിച്ച് മുഖം പൊത്തി കരയുന്ന കുട്ടിയെ കണ്ടു കണ്ണുനിറയുന്ന ജയസൂര്യയെയും ഭാര്യയെയും കാണാൻ കഴിയും.
ഏറെ വികാരനിർഭരമായ നിമിഷങ്ങൾ ആയിരുന്നു അവിടെ കാണാൻ കഴിയുക. ഇതിനു മുൻപ് ആ കുട്ടിയെ താരം കണ്ടിട്ടുണ്ട്. എന്നാൽ മൂന്നു വർഷങ്ങൾക്കു മുമ്പ് നടന്ന ആ സംഭവം ഇപ്പോഴും താരം ഓർക്കുന്നുണ്ട്. തന്നെ മറക്കാതെ തന്റെ അടുത്ത് ഓടിയെത്തിയ ആ കുട്ടിയെ താരവും അതുപോലെതന്നെ ചേർത്ത് നിർത്തിയാണ് സ്നേഹിക്കുന്നത്. സാധാരണക്കാരിൽ സാധാരണക്കാരായി മറ്റുള്ളവരോടൊപ്പം ചേർന്ന് നിൽക്കാനും മറ്റുള്ളവരെ സ്നേഹിക്കാനും ഒരു പ്രത്യേക കഴിവ് തന്നെയാണ് താരത്തിനുള്ളത്.