ഇത് ഫിലിപ്സ് പവർ!! ലങ്കയെ തകർത്തെറിഞ്ഞ തട്ടുപൊളിപ്പൻ സെഞ്ച്വറി!!

   

സിഡ്നിയിൽ ഗ്ലെൻ ഫിലിപ്സിന്റെ ആറാട്ട്. ന്യൂസിലാൻഡിന്റെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഗ്ലൻ ഫിലിപ്സ് ഒരു തകർപ്പൻ സെഞ്ച്വറി നേടിയത്. ബാറ്റിംഗിന് തീർത്തും പ്രതികൂലമായിരുന്ന പിച്ചിൽ, തകർന്നു തരിപ്പണമായ ന്യൂസിലാൻഡിനെ ഫിലിപ്സ് കൈപിടിച്ചു കയറ്റുകയായിരുന്നു. മത്സരത്തിൽ 64 പന്തുകളിൽ 104 റൺസാണ് ഫിലിപ്സ് നേടിയത്. ഫിലിപ്സിന്റെ ഈ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ 65 റൺസിനാണ് ന്യൂസിലാൻഡ് വിജയം കണ്ടത്.

   

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യമത്സരത്തിൽ ഓസിസിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ ബാറ്റിംഗാരംഭിച്ച ന്യൂസിലാൻഡിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. പിന്നാലെ ക്യാപ്റ്റൻ വില്യംസനെയും(8) നഷ്ടമായ ന്യൂസിലാൻഡ് 15ന് 3 എന്ന നിലയിൽ പതുങ്ങി. ശേഷമാണ് ഗ്ലെന്‍ ഫിലിപ്സ് നിറഞ്ഞാടിയത്. മറ്റു ന്യൂസിലാൻഡ് ബാറ്റർമാരെ കാഴ്ചക്കാരാക്കി നിർത്തി തനിക്ക് ലഭിച്ച അവസരങ്ങളോക്കെയും ഫിലിപ്സ് വിനിയോഗിക്കുകയായിരുന്നു. മത്സരത്തിൽ 64 പന്തുകളിൽ 104 റൺസാണ് ഫിലിപ്സ് നേടിയത്. ഇന്നിംഗ്സിൽ 10 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടു. ഫിലിപ്സിന്റെ ഈ കിടിലൻ ഇന്നിംഗ്സിന്റെ ബലത്തിൽ 167 റൺസാണ് ന്യൂസിലാൻഡ് ടീം മത്സരത്തിൽ നേടിയത്.

   

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ മുൻനിരയെ ന്യൂസിലാൻഡ് പേസർമാർ എറിഞ്ഞിട്ടു. ഒരു സമയത്ത് ശ്രീലങ്ക എട്ട് റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്നു. ശ്രീലങ്കക്കായി ഭാനുകാ രാജപക്ഷ(34) കളം നിറയാൻ ശ്രമിച്ചെങ്കിലും കൂടാരം കയറേണ്ടി വന്നു. ശേഷം ക്യാപ്റ്റൻ ഷാനക (35) മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. മത്സരത്തിൽ 65 റൺസിനായിരുന്നു ന്യൂസിലാൻഡ് വിജയം കണ്ടത്.

   

2022 ട്വന്റി20 ലോകകപ്പിലെ രണ്ടാം സെഞ്ച്വറിയാണ് ഗ്ലെൻ ഫിലിപ്സ് നേടിയത്. മുൻപ് ദക്ഷിണാഫ്രിക്കൻ താരം റൈലി റൂസോ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയിരുന്നു. ന്യൂസിലാൻഡിന്റെ ഈ തകർപ്പൻ വിജയത്തോടെ ഒന്നാം ഗ്രൂപ്പ് കൂടുതൽ കഠിനമായി മാറിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Cricket lover (@realcricket.co)

Leave a Reply

Your email address will not be published. Required fields are marked *