സഞ്ജുവിനെ പുറത്താക്കിയത് സെലക്ടർമാരല്ല!! രോഹിത് ശർമയാണ് – ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

   

ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ നിന്നും മലയാളി താരം സഞ്ജു സാംസനെ ഒഴിവാക്കിയത് നിർഭാഗ്യകരമായ തീരുമാനം തന്നെയായിരുന്നു. കഴിഞ്ഞ ഏകദിന പരമ്പരകളിലൊക്കെയും മികച്ച പ്രകടനങ്ങൾ നടത്തിയ സഞ്ജുവിനെ ഇന്ത്യ അവഗണിച്ചത് പലരെയും അത്ഭുതപ്പെടുത്തി. പലരും ഇക്കാര്യത്തിൽ സെലക്ടർമാരെ കുറ്റപ്പെടുത്തുമ്പോഴും അത്ഭുതം തോന്നുന്ന ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യയുടെ സെലക്ടർമാർക്ക് സഞ്ജുവിനെ ഏകദിന ടീമിൽ കളിപ്പിക്കുന്നതിൽ സമ്മതമായിരുന്നുവെന്നും എന്നാൽ നായകനായ രോഹിത്താണ് സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റിനിർത്താൻ ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു.

   

റിപ്പോർട്ടുകൾ അനുസരിച്ച് സഞ്ജുവിനെ ഏകദിന സ്‌ക്വാഡിൽ ഉൾപ്പെടുത്തേണ്ടതില്ല എന്ന നിലപാട് രോഹിത് ശർമയാണ് എടുത്തത്. ഈ തീരുമാനമാണ് സഞ്ജു ഏകദിന ടീമിൽ നിന്ന് പുറത്താകാൻ കാരണമായത്. മാത്രമല്ല സഞ്ജു സാംസനെ കളിപ്പിക്കണമെന്ന് സെലക്ഷൻ കമ്മിറ്റി അറിയിച്ചിട്ടും കെഎൽ രാഹുൽ തന്നെ ടീമിൽ തുടരേണ്ടത് രോഹിത്തിന്റെ ആവശ്യമായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

   

ഇത് ആദ്യമായല്ല ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസന് ഇത്തരം അവഗണനകൾ ലഭിക്കുന്നത്. മുൻപ് 2022ലെ ട്വന്റി20 ലോകകപ്പിന്റെ സമയത്തും ബിസിസിഐ സഞ്ജു സാംസനെ അവഗണിച്ചിരുന്നു. നിലവിൽ ഏകദിന സ്ക്വാഡിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്തിയാൽ 2023ലെ 50 ഓവർ ലോകകപ്പിൽ ഇടം കണ്ടെത്തുക സഞ്ജുവിന് ബുദ്ധിമുട്ടായിരിക്കും.

   

ഇതുവരെ ഇന്ത്യക്കായി 11 ഏകദിനങ്ങൾ മാത്രമാണ് സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 66 റൺസ് ശരാശരിയിൽ 330 റൺസ് സഞ്ജു നേടി. 104 എന്ന മികച്ച സ്ട്രൈക്ക് റേറ്റും സഞ്ജുവിന് ഏകദിനങ്ങളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *