ന്യൂസിലാണ്ടിനെതിരെ യുവകളിക്കാർ മികച്ച പ്രകടനം നടത്തിയിട്ടും കാര്യമില്ല!! സീനിയർ താരങ്ങൾ വരുമ്പോൾ അവർ പുറത്ത് – സേവാഗ്

   

ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ലണ്ട് ടീമിനോട് വളരെ ദയനീയമായ രീതിയിലായിരുന്നു ഇന്ത്യ പരാജയമറിഞ്ഞത്. ഇതിനു ശേഷം ഇന്ത്യൻ ടീമിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയരുകയുണ്ടായി. സെമിഫൈനലിലെ പരാജയത്തിലുപരി ഒരു പോരാട്ടം പോലും നടത്താൻ ഇന്ത്യൻ ടീമിന് സാധിക്കാതെ വന്നതാണ് മുൻ താരങ്ങളോക്കെയും ചൊടിപ്പിച്ചത്. എന്നാൽ പരാജയത്തിന്റെ പ്രധാനകാരണം ടീം സെലക്ഷനിൽ ഉണ്ടായ വലിയ രീതിയിലുള്ള അപാകതകളാണെന്നാണ് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ് പറയുന്നത്.

   

ചില കളിക്കാരെ ദ്വിരാഷ്ട്ര പരമ്പരകളിൽ മാത്രം കളിപ്പിക്കുകയും അവർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചാൽ പിന്നീട് അവരെ ടീമിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്നതായി സേവാഗ് പറയുന്നു. നിലവിൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഇന്ത്യ കുറച്ചധികം യുവ താരങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. സേവാഗ് ഇന്ത്യൻ സെലക്ടർമാരുടെ ചോദിക്കുന്നത് ഇതാണ്.- “ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ ഈ യുവ കളിക്കാർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചാൽ എന്ത് പ്രതിഫലമാണ് അവർക്ക് ലഭിക്കുന്നത്? സീനിയർ താരങ്ങൾ വിശ്രമശേഷം തിരിച്ചെത്തുമ്പോൾ ഇന്ത്യ യുവകളിക്കാരെ ഒഴിവാക്കും.”- സേവാഗ് പറയുന്നു.

   

ഇതോടൊപ്പം ദ്വിരാഷ്ട്ര പരമ്പരകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന യുവകളിക്കാരെ വലിയ ടൂർണമെന്റുകളിൽ പങ്കെടുപ്പിക്കണമെന്നും, പ്രകടനങ്ങൾ നടത്താത്ത സീനിയർ കളിക്കാരെ ക്രിക്കറ്റ് ബോർഡ് ഒഴിവാക്കണമെന്നും വിരേന്ദർ സേവാഗ് കൂട്ടിച്ചേർക്കുന്നു. സേവാഗിന്റെ ഈ അഭിപ്രായങ്ങൾക്ക് ഒരുപാട് അർത്ഥതലങ്ങളാണുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഒരുപാട് ദ്വിരാഷ്ട്ര പരമ്പരകൾ ഇന്ത്യ കളിക്കുകയുണ്ടായി. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ മുൻനിര ടീമുകൾക്കെതിരെയായിരുന്നു ഈ പരമ്പരകൾ.

   

ഇതിലൊക്കെയും ഇന്ത്യ യുവകളിക്കാരെ ഉൾപ്പെടുത്തുകയുണ്ടായി. സഞ്ജു സാംസണും ഇഷാൻ കിഷനും റുതുരാജ് ഗൈക്കുവാഡുമൊക്കെ ഈ പരമ്പരകളിൽ കളിച്ചു. പക്ഷേ ശേഷം ലോകകപ്പ് പോലെയൊരു വലിയ ടൂർണ്ണമെന്റ് ആരംഭിച്ചപ്പോൾ ഇതിൽ പലരെയും ഇന്ത്യ ഒഴിവാക്കുകയാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *