ഇന്ത്യയുടെ രക്ഷകനാണ് അവന്‍ !! വിട്ടുകളയരുത്.. ഇന്ത്യന്‍ യുവതാരത്തിന് മുന്‍ പാക് താരത്തിന്റെ പ്രശംസ

   

മുൻ പാക്കിസ്ഥാൻ താരം സൽമാൻ ബട്ട് റിഷഭ് പന്തിനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ശ്രദ്ധയാകർഷിക്കുന്നു.- ഇന്ത്യൻ ടീം സമ്മർദ്ദങ്ങളിൽ നിൽക്കുമ്പോൾ മികച്ച പ്രകടനത്തോടെ ഇന്ത്യയെ കൈപിടിച്ചു കയറ്റാനുള്ള പന്തിന്റെ കഴിവിനെയാണ് സൽമാൻ പ്രശംസിച്ചത്. കഴിഞ്ഞ കുറച്ച് നാളായി എപ്പോഴൊക്കെ ഇന്ത്യ സമ്മർദ്ദത്തിലായോ അപ്പോഴൊക്കെ പന്ത് രക്ഷകനായി അവതരിക്കാറുണ്ട് എന്നാണ് ബട്ട് പറഞ്ഞു വയ്ക്കുന്നത്.

   

”ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ അടിച്ചു തകർക്കാൻ ഋഷഭ് പന്തിനോളം പോന്ന ആരുമില്ല. ഏറ്റവും പ്രയാസകരമായി തോന്നിക്കുന്ന മത്സരങ്ങൾ അനായാസം അയാൾ കൈപ്പിടിയിലാക്കുന്നു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലും ഇത് കാണുകയുണ്ടായി. ഇപ്പോൾ വിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിലും പന്ത് നിർണായകമായ ഇന്നിംഗ്സ് കളിച്ചിരിക്കുന്നു.

   

” – സൽമാൻ ബട്ട് തൻറെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ” പന്ത് ഇന്ത്യക്ക് ഒരു പ്ലസ് പോയിന്റാണ്. കാരണം പന്ത് നന്നായി കളിക്കുന്നിടത്തോളം ഇന്ത്യയ്ക്ക് എക്സ്ട്രാ ആയി ഒരു ബോളറെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കും. പലപ്പോഴും മുൻനിര ബാറ്റര്‍മാര്‍ പരാജയപെടുമ്പോൾ ഈ വിക്കറ്റ് കീപ്പർ ബാറ്റർ മുമ്പോട്ട് വരുന്നു.

   

അതാണ് അയാളുടെ പ്രത്യേകത.” – ബട്ട് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിര്‍ണായകമായ കുറച്ചധികം ഇന്നിംഗ്സുകള്‍ ഋഷഭ് പന്ത് കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ 146 റൺസും 57 റൺസുമാണ് പന്ത് നേടിയത്. ഏകദിനത്തിലും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *