ഇന്ത്യയുടെ നട്ടെല്ലാണ് അയാൾ!! ഒഴിവാക്കിയാൽ ലോകകപ്പിൽ പണികിട്ടും!!!!
വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. നിലവിൽ ഒരുപാട് ഇന്ത്യൻ ബോളർമാർ, സ്‌ക്വാഡിൽ ആവശ്യമായ സ്പോട്ട് കണ്ടെത്താൻ വിഷമിക്കുകയാണ്. കഴിഞ്ഞ വിൻഡിസ് പര്യടനത്തിൽ അർഷദീപ് മികച്ച പ്രകടനം കാഴ്ചവച്ചതോടെ സെലക്ടർമാർ കൂടുതൽ ആശയക്കുഴപ്പത്തിലായിട്ടുണ്ട് എന്നതുറപ്പാണ്. ഒരുപാട് ബോളർമാർ ലൈംലൈറ്റിൽ എത്തിയതോടെ മുഹമ്മദ് ഷാമിയുടെ സ്ക്വാഡിലെ സാന്നിധ്യം സംബന്ധിച്ച ആശങ്ക അറിയിച്ചിരിക്കുകയാണ് വിരാട് കോഹ്ലിയുടെ ചെറുപ്പകാല കോച്ചായ രാജ്കുമാർ ശർമ.
നിലവിൽ ഇന്ത്യയ്ക്ക് ഹർദിക് പാണ്ഡ്യ എന്ന ഫാസ്റ്റ് ബോളിംഗ് ഓൾറൗണ്ടറുടെ സേവനം ഉണ്ട്. കൂടാതെ ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ(ഫിറ്റാണെങ്കിൽ), അർഷദീപ് സിംഗ് എന്നിവരെ സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടിവരും. അങ്ങനെ വന്നാൽ മുഹമ്മദ് ഷാമിയും തള്ളിക്കളയുക എന്നത് മാത്രമാകും ഇന്ത്യൻ സെക്ടർമാർക്ക് മുമ്പിലുള്ള ഏകവഴി.
എന്നാൽ അത്രപെട്ടെന്ന് ഇന്ത്യയ്ക്ക് ഒഴിവാക്കാൻ സാധിക്കുന്ന ഒരു ബോളറല്ല മുഹമ്മദ് ഷാമി എന്നാണ് രാജ്കുമാർ ശർമ്മ പറയുന്നത്. ഷാമിയെപോലെ ലോകോത്തര നിലവാരമുള്ള ബോളറെ തഴയുന്നത് അനായാസമല്ല. “എനിക്ക് തോന്നുന്നില്ല അത്രപെട്ടെന്ന് ഷാമിയെ തള്ളിക്കളയാൻ സാധിക്കുമെന്ന്. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ ഷാമിയെ തള്ളിക്കളഞ്ഞാൽ അത് ഇന്ത്യൻ ടീമിനെ തന്നെ ദോഷമായി ബാധിക്കും. അയാൾ കഴിവുതെളിയിച്ച ഒരു ബോളർ തന്നെയാണ്. എന്തായാലും ഇന്ത്യൻ ബോളിംഗ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഇങ്ങനെ ഒരു മത്സരം വന്നതിൽ സന്തോഷമുണ്ട്. സെലക്ടർമാർക്ക് ഇത് നല്ല തലവേദനയാണ് ” – രാജ്കുമാർ പറഞ്ഞു.
വിൻഡിസ് പര്യടനം കൂടെ അവസാനിച്ചതോടെ ഇന്ത്യൻ ബോളർമാരുടെ കാര്യത്തിൽ കൂടുതൽ പ്രശ്നങ്ങളാണ് സെലക്ഷൻ കമ്മിറ്റിയ്ക്ക് ഉണ്ടായിരിക്കുന്നത്. ആദ്യ 2 ട്വന്റി20കളിലും തല്ലുകൊണ്ട അവേഷ് ഖാൻ പോലും പിന്നീട് മികച്ച പ്രകടനം കാഴ്ചവെച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്.