ഇന്ത്യ-വിന്‍ഡീസ് അവസാന രണ്ട് ട്വന്റി20 മത്സരങ്ങൾ സംബന്ധിച്ചുള്ള അനിശ്ചിതാവസ്ഥ തുടരുന്നു. വിൻഡീസിനെതിരായ ഇന്ത്യയുടെ 5 ട്വന്റി20കള്‍ അടങ്ങുന്ന പരമ്പരയിൽ മൂന്നെണ്ണം കരീബിയനിലും രണ്ടെണ്ണം യുഎസിലുമാണ് നിശ്ചയിച്ചിരുന്നത്.. എന്നാൽ യുഎസിലേക്കുള്ള വിസ പ്രശ്നങ്ങൾ മൂലം വിൻഡീസ് മണ്ണിൽ തന്നെ അവസാന രണ്ട് മത്സരങ്ങളും നടത്താനിടയുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം രണ്ട് ടീമുകളുടെയും പല കളിക്കാർക്കും ഇതുവരെയും യുഎസ് വിസ ലഭിച്ചിട്ടില്ല.. ഈ മാസം 6,7 തീയതികളിൽ യുഎസിലെ ഫ്ലോറിഡ, സെൻട്രൽ ബ്രോഡ് പാർക്ക് സ്റ്റേഡിയത്തിലാണ് അവസാന രണ്ട് ട്വന്റി20കളും നിശ്ചയിച്ചിരിക്കുന്നത്… എന്നാൽ കളിക്കാർക്ക് വിസ ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രിക്കറ്റ് വെസ്റ്റിൻഡീസിന് കരീബിയൻ മണ്ണിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നത്.
” ആദ്യം കിട്ടിയ വിവരം കളിക്കാരുടെ യാത്ര ഡോക്യുമെന്റുകൾ St Kittsല്‍ തന്നെ കൈമാറും എന്നുള്ളതായിരുന്നു.. എന്നാൽ ഇപ്പോൾ അവർ ട്രിനിഡാഡിലേക്ക് തിരിച്ചെത്തി വിസ ഡോക്യുമെന്റുകൾ കൈപ്പറ്റിയ ശേഷം യുഎസിലേക്ക് പോകേണ്ട അവസ്ഥയാണ്..” – വിൻഡീസ് മാധ്യമ റിപ്പോർട്ടുകൾ അറിയിക്കുന്നു.
നിലവിൽ 5 ട്വന്റി20കള്‍ അടങ്ങുന്ന പരമ്പരയിൽ 1-0ന് ഇന്ത്യ മുൻപിലാണ്.. ഇന്നും നാളെയുമായി സെൻറ് കിറ്റ്സിലാണ് അടുത്ത രണ്ടു മത്സരങ്ങൾ നടക്കുക.