ശ്രീലങ്കയിലെ ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാനത്തിൽ 2022ലെ ഏഷ്യാകപ്പ് യുഎഇയിലേക്ക് മാറ്റിയതായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിരിക്കുന്നു…. എന്നിരുന്നാലും ടൂർണ്ണമെൻറിന്റെ എല്ലാവിധ ആധിധേയറ്റം അധികാരങ്ങളും ശ്രീലങ്കയിൽ തന്നെ നിക്ഷിപ്തമാണ്…
” ശ്രീലങ്കയിൽ വച്ച് തന്നെ ഏഷ്യാകപ്പ് നടത്തുന്നതിനുള്ള എല്ലാവിധ പ്രയത്നവും ഞങ്ങൾ നടത്തിയിട്ടുണ്ട്… എന്നാൽ ഇപ്പോള്‍ പൂർണ്ണമായും ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നു… ” എസിസി പ്രസിഡൻറ് ജയിഷ അറിയിച്ചു…. ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ഏഷ്യൻ രാജ്യങ്ങൾ അണിനിരക്കുന്ന ടൂർണമെൻറ് നിശ്ചയിച്ചിരിക്കുന്നത്…
ട്വന്റി20 ലോകകപ്പടക്കമുള്ള ടൂർണമെന്റുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ തങ്ങൾ വളരെ പ്രാധാന്യത്തോടെ തന്നെയാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് കാണുന്നത് എന്ന് എസിസി അറിയിച്ചു.. ഒപ്പം ഏഷ്യാകപ്പ് മാറ്റി നിശ്ചയിക്കുന്നതിന് എല്ലാവിധ സഹായങ്ങൾ ചെയ്തുനൽകിയ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് തങ്ങളുടെ നന്ദി അറിയിക്കുന്നതായും ജയ്ഷാ പറഞ്ഞു…
അവസാനമായി 2018 ൽ ആയിരുന്നു ഏഷ്യാ കപ്പ് മത്സരങ്ങൾ നടന്നത്.. ഏഷ്യയിലെ 9 രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റ് ട്വന്റി20 ഫോർമാറ്റിലാണ് നടന്നത്… യുഎഇ,കുവൈറ്റ്,സിംഗപ്പൂർ,ഹോങ്കോങ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവയായിരുന്നു ടൂർണമെന്റിലെ ടീമുകൾ…. നിലവിലെ സാമ്പത്തിക മാന്ദ്യത്തിൽ 9 ടീമുകളടങ്ങുന്ന ഇത്തരം വലിയൊരു ടൂർണമെൻറ് നടത്താൻ ശ്രീലങ്കയിൽ സാധ്യമല്ലാത്തതിനാലാണ് ഈ മാറ്റം…