ഇന്ത്യൻ ടീമിന് പറ്റിയ പാളിച്ചകൾ നോക്ക് !!! ഇവരെ കളിപ്പിക്കാത എന്ത് കളി

   

പലകാര്യങ്ങളിലും അവ്യക്തതകൾ തുടരുന്ന ഇന്ത്യൻ ടീമിനെയാണ് ഇപ്പോൾ സിംബാബ്‌വെ പര്യടനത്തിൽ കാണുന്നത്. പല താരങ്ങൾക്കും അവസരം നൽകുമെന്ന് വിചാരിച്ച ഇന്ത്യൻ ടീം വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് ആദ്യ രണ്ട് ഏകദിനങ്ങളിലും ഇറങ്ങിയത്. ദീപക് ചാഹർ ആദ്യ മത്സരത്തിൽ മികവുകാട്ടിയിട്ടും പുറത്തിരുത്തിയിരുന്നു. അതേപോലെതന്നെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് നിരയെ പരീക്ഷിക്കുന്നതിനുപകരം ബോളിംഗ് തെരഞ്ഞെടുത്തത് അത്ഭുതമായിരുന്നു. മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിലെ മാറ്റങ്ങളെക്കുറിച്ചുള്ള അവ്യക്തതയെപ്പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ.

   

“ഇപ്പോൾ ഒരു ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. കാരണം അവർ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് അറിയില്ല. ഞാൻ വിചാരിച്ചത് അവർ ആവേഷ് ഖാന് ഒരു മത്സരം നൽകുമെന്നാണ്. അതേപോലെ രാഹുൽ കുറച്ചു ബാറ്റിംഗ് പരിശീലനത്തിനാണ് സിംബാബ്വെ പര്യടനത്തിന് പോയത്. എന്നാൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കുന്നുമില്ല.” ജഡേജ പറയുന്നു.

   

“ഇക്കാരണങ്ങളൊക്കെ കൊണ്ട് ആരാണ് മൂന്നാം ഏകദിനത്തിൽ കളിക്കുക എന്നുപറയാനാവില്ല. ടീമിൽ ഒരുപാട് മാറ്റങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നില്ല. എല്ലാവരും ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു എന്നാൽ എനിക്ക് പ്രതീക്ഷയില്ല.”- ജഡേജ കൂട്ടിച്ചേർത്തു. അതോടൊപ്പം ആവേഷ് ഖാനും ദീപക് ചഹറും മൂന്നാം ഏകദിനത്തിൽ ന്യൂബോൾ എടുക്കണമെന്നകാര്യവും അജയ് ജഡേജ പറഞ്ഞുവയ്ക്കുന്നു.

   

സിംബാബ്വെ പര്യടനത്തിനായി തങ്ങളുടെ യുവനിരയെയായിരുന്നു ഇന്ത്യ പറഞ്ഞയച്ചത്. ഇത് യുവതാരങ്ങൾക്ക് പ്രധാന ടീമിലേക്ക് അവസരം നൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വലിയ രീതിയിലുള്ള പരീക്ഷണങ്ങൾക്ക് ഇന്ത്യ മുതിരാത്തത് അത്ഭുതം തന്നെയാണ്. മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഈ മനോഭാവത്തിൽ വ്യത്യാസം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *