ഇന്ത്യ കെ.എല്‍ രാഹുലിനെ മറന്നോ ? എന്തുകൊണ്ട് ടീമിലേക്ക് തിരിച്ചെത്തുന്നില്ല ?

   

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ഒരു അഭിവാജ്യഘടകമാണ് വിക്കറ്റ് കീപ്പർ ബാറ്ററായ കെ.എൽ രാഹുൽ.. തൻറെ ബാറ്റിംഗിലെ സ്ഥിരത കൊണ്ട് ഇന്ത്യയുടെ കുട്ടിക്രിക്കറ്റിലൂടെ ദേശീയ ടീമിലെത്തിയ രാഹുൽ കഴിഞ്ഞ കുറച്ച് പരമ്പരകളായി ഇന്ത്യൻ ടീമിലില്ല… ഇന്ത്യയുടെ സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ രാഹുലിന്റെ പേരുണ്ടാകുമെന്ന് പലരും വിശ്വസിച്ചിരുന്നെങ്കിലും വിരാട് കോഹ്ലിയും കെ.എല്‍ രാഹുലും ഇല്ലാത്ത ലിസ്റ്റാണ് ബി.സി.സി.ഐ പുറത്തുവിട്ടത്…

   

സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ പരമ്പരയിൽ ഇന്ത്യൻ മാനേജ്മെൻറ് യുവതാരങ്ങൾക്ക് അവസരം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കോഹ്ലിയും രാഹുലും പോലുള്ള കളിക്കാർക്ക് തങ്ങളുടെ ഫോം വീണ്ടെടുക്കാനുള്ള അവസരമായിരുന്നു അത്… നിലവിൽ 2022ലെ ഐപിഎല്ലിന് ശേഷം കെ.എല്‍ രാഹുല്‍ കളിക്കളത്തില്‍ ഇറങ്ങിയിട്ടില്ല… ഇതിനെതിരെ ഉയർന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് രാഹുൽ ഇപ്പോൾ.

   

”എൻറെ ആരോഗ്യവും ഫിറ്റ്നസും സംബന്ധിച്ച് ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട്. പരിക്കിന് ശേഷം ജൂണിൽ നടത്തിയ എൻറെ സർജറി വിജയകരമായിരുന്നു. അതിനാൽ തന്നെ വിന്‍ഡീസ് പര്യടനത്തിലൂടെ ടീമില്‍ തിരിച്ചെത്താനാവും എന്ന് ഞാൻ പ്രതീക്ഷിച്ചു… എന്നാൽ നിർഭാഗ്യവശാൽ ഫിറ്റ്നസ് തിരിച്ചെടുത്ത സമയത്ത് കോവിഡ് പിടികൂടി… അങ്ങനെ വീണ്ടും പ്രതിസന്ധികൾ ഉണ്ടായി.. എന്നിരുന്നാലും ഉടൻതന്നെ പൂർണ്ണ ഫിറ്റ്നസോടെ ടീമിലേക്ക് തിരിച്ചെത്താനാവും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.. ” – രാഹുൽ തൻറെ ട്വിറ്ററിലൂടെ പറഞ്ഞു..

   

കഴിഞ്ഞമാസം ദക്ഷിണാഫ്രിക്കയിൽ നടന്ന ഇന്ത്യയുടെ 5 ട്വന്‌റി20കള്‍ അടങ്ങിയ പരമ്പരയിൽ ടീം ക്യാപ്റ്റൻ ആയിരുന്നു മുപ്പതുകാരനായ രാഹുൽ… എന്നാൽ പരിക്ക് പിടികൂടുകയും തുടർന്നുള്ള രണ്ടു പരമ്പരകളും കളിക്കാൻ സാധിക്കാതെ വരികയും ചെയ്തു രാഹുലിന്.

Leave a Reply

Your email address will not be published. Required fields are marked *