ഇന്ത്യയുടെ ലോകകപ്പിലെ ടോപ് സ്കോറർ. പ്രവചനവുമായി ആശിഷ് നെഹ്‌റ!!

   

ലോകകപ്പ് അടുത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ ഇത് പ്രവചനങ്ങളുടെ സമയമാണ്. പല മുൻ ക്രിക്കറ്റർമാരും തങ്ങളുടെ ലോകകപ്പിലെ കണക്കുകൂട്ടലുകളും പ്രവചനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ ഒരു പ്രവചനം നടത്തിയിരിക്കുന്നത് ഇന്ത്യയുടെ മുൻ സീമറായ ആശിഷ് നെഹ്‌റയാണ്. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനായി ഏറ്റവുമധികം റൺസ് നേടുന്ന ബാറ്ററാരാവും എന്നാണ് നെഹ്റ പ്രവചിച്ചിരിക്കുന്നത്. രോഹിത് ശർമയോ വിരാട് കോഹ്ലിയോ ആവും ഇന്ത്യയ്ക്കായി ഏറ്റവുമധികം റൺസ് നേടുക എന്നാണ് ആശിഷ് നെഹ്റ പറയുന്നത്. ഇതിന് കാരണവും നെഹ്റ പറയുകയുണ്ടായി.

   

ടോപ് ഓർഡർ ബാറ്റർമാർ എന്ന നിലയിൽ ഇന്ത്യക്കായി ഏറ്റവുമധികം ബോളുകൾ നേരിടാൻ പോകുന്നത് വിരാട് കോഹ്ലിയും രോഹിത് ശർമയും ആവുമെന്ന് നെഹ്റ പറയുന്നു. അതിനാൽ ഇവരിൽ ഒരാൾ ഇന്ത്യയുടെ ടൂർണമെന്റിലെ ടോപ്പ് സ്കോററാവും എന്നാണ് നെഹ്റയുടെ പക്ഷം. “ഈ ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് ആര് നേടും എന്നത് നല്ലൊരു ചോദ്യമാണ്.

   

രോഹിത് ശർമയെയും കോഹ്ലിയെയും പോലെ ബാറ്റ് ചെയ്യുന്ന ഒരാൾക്കാണ് അതിനു ചാൻസ്. അല്ലാത്തപക്ഷം മധ്യനിരയിൽ കളിക്കുന്ന ഹാർദ്ദിക്കോ കാർത്തിക്കൊ ഇത് നേടുമെന്ന് ഞാൻ കരുതുന്നില്ല. കാരണം അവർക്ക് കുറച്ചു ബോളുകളല്ലേ നേരിടാൻ സാധിക്കൂ”- നെഹ്‌റ പറയുന്നു. 2022ൽ മികച്ച ഫോമിൽ തന്നെയാണ് വിരാട് കോഹ്ലി കളിക്കുന്നത്. ഇതുവരെ ഈ വർഷം 14 മത്സരങ്ങളാണ് വിരാട് കളിച്ചിട്ടുള്ളത്.

   

ഇതിൽനിന്ന് 44 റൺസ് ശരാശരിയിൽ 485 റൺസ് വിരാട് നേടിയിട്ടുണ്ട്. വിശ്രമശേഷം തിരിച്ചുവന്ന കോഹ്ലിയുടെ ഏഷ്യാകപ്പിലെ പ്രകടനങ്ങളടക്കം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. മറുവശത്ത് സ്ഥിരത കണ്ടെത്തുന്നതിൽ വിഷമിക്കുന്ന രോഹിത്തിനെയാണ് കാണാനാവുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ രോഹിത് രണ്ടുതവണ ഡക്കായി പുറത്തായിരുന്നു. പരിശീലനമത്സരത്തിലും രോഹിത് പരാജയപ്പെട്ടു. എന്തായാലും ലോകകപ്പിൽ രോഹിത് ഫോം കണ്ടെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *