ആരെയെങ്കിലും ടീമിൽ നിന്ന് മാറ്റേണ്ടിവന്നാൽ ഇന്ത്യ സഞ്ജുവിനെ മാറ്റും!! ഗതികേടിന്റെ മാരകവേർഷൻ!!

   

ഇന്ത്യക്ക് തങ്ങളുടെ ടീമിൽ പുതുതായി ആരെങ്കിലും ഉൾപ്പെടുത്തണമെന്ന് തോന്നുമ്പോൾ ഒഴിവാക്കാനുള്ള കളിക്കാരൻ. അതാണ് സഞ്ജു സാംസൺ ഇപ്പോൾ. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്കായി നിർണായകമായ ഇന്നിംഗ്സാണ് സഞ്ജു കളിച്ചത്. സൂര്യകുമാർ യാദവും ഋഷഭ് പന്തും ഞൊടിയിടയിൽ കൂടാരം കയറിയ സാഹചര്യത്തിൽ ക്രീസിലെത്തിയ സഞ്ജു ഇന്ത്യക്കായി ശ്രേയസ് അയ്യരുമൊത്ത് മികച്ച കൂട്ടുകെട്ട് തന്നെ സൃഷ്ടിച്ചു. മത്സരത്തിൽ 38 പന്തുളിൽ 36 റൺസായിരുന്നു സഞ്ജു സാംസൺ നേടിയത്. എന്നാൽ മികച്ച പ്രകടനം കാഴ്ച വച്ചിട്ടും രണ്ടാം മത്സരത്തിൽ സഞ്ജുവിന് സൈഡ് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു.

   

ആദ്യ മത്സരത്തിൽ ഇന്ത്യ 5 ബോളർമാരുമായി ആയിരുന്നു ഇറങ്ങിയത്. അതിനായി രണ്ടാം മത്സരത്തിൽ ആറാം ബോളറായി ദീപക് ഹൂഡയെ ഉൾപ്പെടുത്തേണ്ടി വന്നതിനാണ് സഞ്ജുവിനെ ഒഴിവാക്കിയത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ച റിഷാഭ് പന്തും സൂര്യകുമാർ യാദവും ടീമിന്റെ ഇലവണിലുണ്ട്. ഇത് സഞ്ജുവിന്റെ ലോകത്താകമാനമുള്ള ആരാധകരെ പ്രകോപിപ്പിച്ചു. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വലിയ പ്രതികരണങ്ങൾ തന്നെ ആരാധകർ നടത്തിയിട്ടുണ്ട്.

   

സഞ്ജുവിനെതിരെ ഇന്ത്യ വീണ്ടും അനീതി കാട്ടുകയാണ് എന്ന് പല ആരാധകരും പറയുന്നു. ഒപ്പം സഞ്ജുവിന്റെ കരിയർ ബിസിസിഐ ഇത്തരത്തിൽ നശിപ്പിക്കുകയാണെന്നും ഒരു ആരാധകൻ കുറിച്ചു. ആരൊക്കെ സെലക്ഷൻ കമ്മിറ്റിയിലും മാനേജ്മെന്റിലും വന്നാലും പോയാലും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരിക്കുന്നത് തുടർക്കഥയാണ് എന്ന് ട്വീറ്റുകൾ പറയുന്നു.

   

എന്തായാലും കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരിക്കുന്നത് നിർഭാഗ്യകരം തന്നെയാണ്. അതിനാൽതന്നെ ഈ ആരാധകരോക്ഷത്തെ ഒരിക്കലും തള്ളിക്കളയാനാവില്ല. 2021ലെ ലോകകപ്പിലേക്കായി ഇന്ത്യ സ്ഥിരതയുള്ള ഒരു ടീം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ ദോഷമായി ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *