കുൽദീപും ചാഹലുമില്ലാതെ ഇന്ത്യൻ ബംഗ്ലാദേശിനെതിരെ!! വീണ്ടും സെലെക്ഷൻ പാളിയോ? ചോപ്ര പറയുന്നത് കേട്ടോ

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര നാളെയാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്കുള്ള സ്ക്വാഡിൽ വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, ഷഹബാസ് അഹമ്മദ് എന്നിവരാണ് സ്പിന്നർമാരായി ഉള്ളത്. അതിനാൽതന്നെ പരമ്പരയിൽ നിന്ന് ഇന്ത്യ സ്പിന്നർമാരായ കുൽദീപ് യാദവിനെയും ചഹലിനെയും ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരെ ചോദ്യമുന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഈ രണ്ട് സ്പിന്നർമാരെയും സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിൽ തനിക്ക് നിരാശയുണ്ടെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

   

ഇന്ത്യ വിക്കറ്റ് വേട്ടക്കാരായ സ്പിന്നർമാർക്കു പകരം ഓൾറൗണ്ടർമാരെയാണ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് എന്ന് ചോപ്ര പറയുന്നു. “വിക്കറ്റ് വേട്ടക്കാരായ സ്പിന്നർമാരെ മാറ്റിനിർത്തി ഓൾറൗണ്ടർമാരുമായി ബംഗ്ലാദേശിലേക്ക് പോയത് എന്നെ വളരെയധികം നിരാശപ്പെടുത്തി. നമുക്ക് സ്ക്വാഡിൽ സുന്ദർ, ഷഹബാസ്, അക്ഷർ എന്നിവരുണ്ട്. അതിനർത്ഥം നമുക്ക് ആവശ്യം ഓൾറൗണ്ടർമാരെയാണ് എന്നാണ്. എന്നാൽ കുൽദീപിനും ചാഹലിനും സ്ക്വാഡിൽ സ്ഥാനമില്ല.”- ചോപ്ര പറഞ്ഞു.

   

“ബംഗ്ലാദേശിനെതിരെ ഇത്തരം സാഹചര്യങ്ങളിൽ കളിക്കുമ്പോൾ, ധാക്ക ഗ്രൗണ്ടിൽ, ബോൾ നന്നായി ടേൺ ചെയ്യും. ഷക്കീബ് അൽ ഹസനും മെഹദി ഹസ്സനും നന്നായി ബോൾ ചെയ്യാൻ പാകത്തിനുള്ള പിച്ചേ ബംഗ്ലാദേശ് നിർമിക്കൂ. അവർക്ക് ആവശ്യമെങ്കിൽ നസും അഹമ്മദിനെയും കളിപ്പിക്കാൻ ശ്രമിക്കും.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

   

“അതിനാൽതന്നെ ബംഗ്ലാദേശിലെ പിച്ചുകൾ ലോ സ്കോറിംഗ് ആയിരിക്കും. അവിടെ 325-350 പിച്ചുകൾ ഉണ്ടാവില്ല. അതിനാൽതന്നെ സ്പിന്നർമാർക്ക് നല്ല പിന്തുണ ലഭിക്കും. വിക്കറ്റ് വേട്ടക്കാരായ സ്പിന്നർമാർ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഈ സാഹചര്യത്തിൽ ഗുണമയേനെ. എന്നിരുന്നാലും ഈ ഓൾറൗണ്ടർമാർക്കും നന്നായി ഈ കർമ്മം നിർവഹിക്കാൻ സാധിക്കും.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *