ന്യൂസീലൻഡിനെതിരെ ഇന്ത്യ ഇവനെ കളിപ്പിക്കണം!! ഇന്ത്യൻ നിരയിൽ ഇവൻ തകർക്കും – സേവാഗ്

   

ലോകകപ്പ് അവസാനിച്ച സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇനി നടക്കാനുള്ളത് ന്യൂസിലാൻഡിനെതിരായ പരമ്പരയാണ്. ഇതിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ മുൻപ് പ്രഖ്യാപിച്ചിരുന്നു. കുറച്ചധികം യുവ കളിക്കാരെ ഇന്ത്യ ന്യൂസിലാൻഡിനേതിരായി ട്വന്റി20-ഏകദിന സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവർക്കൊപ്പം മുംബൈ ബാറ്റർ പൃഥ്വി ഷായെ കൂടി ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു എന്നാണ് വീരേന്ദർ സേവാഗ് പറയുന്നത്. പൃഥ്വി ഷായുടെ സമീപ സമയത്തെ ഫോമിന്റെ അടിസ്ഥാനത്തിലാണ് സേവാഗ് ഇക്കാര്യം അറിയിച്ചത്.

   

“ന്യൂസിലാൻഡിനെതിരായ പര്യടനത്തിൽ പൃഥ്വി ഷാ ഇന്ത്യൻ ടീമിൽ ഉണ്ടാവേണ്ടതായിരുന്നു. അയാൾ ട്വന്റി20യിലും ഏകദിനത്തിലും സ്ക്വാഡിൽ ഇടം കണ്ടെത്തിയില്ല. 2023ൽ 50 ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഷാ ടീമിലേക്ക് തിരികെയെത്തേണ്ടത് ആവശ്യം തന്നെയാണ്.”- സേവാഗ് പറഞ്ഞു.

   

ഇതോടൊപ്പം പൃഥ്വി ഷായെ അധിക കളിക്കാരനായെങ്കിലും ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്നാണ് സേവാഗ് പറയുന്നത്. “പൃഥ്വി ഷാ ടോപ്പ് ഓർഡറിൽ കളിക്കുന്ന ക്രിക്കറ്ററാണ്. അയാൾക്ക് 150ന് അടുത്ത് സ്ട്രൈക്ക് റേറ്റുണ്ട്. അതിനാൽതന്നെ ട്വന്റി20 ഫോർമാറ്റിന് അയാൾ യോജിച്ച കളിക്കാരനാണ്. ഇന്ത്യൻ സ്‌ക്വാഡിലെ അധിക കളിക്കാരനായെങ്കിലും പൃഥ്വി ഷാ സ്ക്വാഡിൽ ഉണ്ടാവണം.”- വിരേന്ദർ സേവാഗ് കൂട്ടിച്ചേർത്തു.

   

സമീപകാലത്ത് ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ തന്നെയാണ് പൃഥ്വി ഷാ ഉള്ളത്. സൈദ് മുഷ്തഖലി ട്രോഫിയിൽ മുംബൈക്കായി 10 ഇന്നിങ്സുകളിൽ നിന്നും 332 റൺസ് പൃഥ്വി ഷാ നേടിയിരുന്നു. 181 ആണ് പ്രതീക്ഷയുടെ ടൂർണമെന്റിലെ സ്ട്രൈക്ക് റേറ്റ്. ന്യൂസിലാൻഡിനെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20കളുമാണ് ഇന്ത്യ കളിക്കുന്നത്. നവംബർ 18നാണ് പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *