ഇന്ത്യ സഞ്ജുവിനെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തണം!! 2024 ലോകകപ്പിൽ യുവകളിക്കാർ അണിനിരക്കണം – ഉത്തപ്പ

   

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സെമിയിലെ പരാജയത്തിന് ശേഷം ഒരുപാട് വിമർശനങ്ങൾ വരികയുണ്ടായി. ഇതിൽ പല വിമർശകരും ഇന്ത്യയുടെ പ്രധാന പ്രശ്നമായി എടുത്തുകാട്ടിയത് ടീമിലെ യുവകളിക്കാരുടെ എണ്ണത്തിലുള്ള കുറവായിരുന്നു. അതിനാൽതന്നെ അടുത്ത ട്വന്റി20 ലോകകപ്പിലേക്ക് ഇന്ത്യ യുവ ക്രിക്കറ്റർമാരെ ഉയർത്തിക്കൊണ്ടു വരണമെന്നാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ പറയുന്നത്. 2024ൽ വിൻഡീസിലും യുഎസ്എയിലുമായി നടക്കുന്ന ലോകകപ്പിൽ ഇന്ത്യ യുവകളിക്കാരെ പരിഗണിക്കേണ്ടതുണ്ട് എന്ന് ഉത്തപ്പ പറയുന്നു.

   

“ഇന്ത്യൻ ടീമിൽ യുവകളിക്കാർക്ക് പ്രത്യേക സ്ഥാനം നൽകണം. ഇന്ത്യയ്ക്ക് ട്വന്റി20യിൽ ക്രിക്കറ്റ് കുറച്ചധികം സ്പോട്ടുകൾ ഒഴിഞ്ഞു കിടപ്പുണ്ട്. അതിനാൽതന്നെ നമ്മുടെ ഭാവി കൂടെ കണക്കിലെടുത്ത് ആയിരിക്കണം ഇനിയൊരു ലോകകപ്പ് ടീം കെട്ടിപ്പടുക്കേണ്ടത്.” ഉത്തപ്പ പറഞ്ഞു. ഇതിനൊപ്പം സഞ്ജു സാംസനും രാഹുൽ ത്രിപാതിക്കും ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിൽ ഇടം നൽകണമെന്നും റോബിൻ ഉത്തപ്പ സൂചിപ്പിച്ചു.

   

!സഞ്ജു സാംസനും രാഹുൽ ത്രിപാതിയുമാണ് ഞാൻ ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിൽ കാണാനാഗ്രഹിക്കുന്ന രണ്ടുപേർ. ബോളിങ്ങൽ ഉമ്രാൻ മാലിക്കിനും ദീപക് ഹൂഡയ്ക്കും അവസരങ്ങൾ നൽകണം. 2023ൽ 50 ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഏകദിന ടീമിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. “- ഉത്തപ്പ കൂട്ടിച്ചേർക്കുന്നു.

   

കഴിഞ്ഞ പരമ്പരയിലോക്കെ ഇന്ത്യക്കായി മികച്ച പ്രകടനങ്ങളായിരുന്നു സഞ്ജു സാംസണടക്കമുള്ള യുവതാരങ്ങൾ കാഴ്ചവച്ചത്. എന്നാൽ ഇവരിൽ പലരെയും ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെടുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *