ഇന്ത്യ ശ്രീലങ്കയെ ഭയക്കണം, അവർ അപകടകാരികൾ !! മുന്നറിയിപ്പ് നൽകി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൌണ്ടർ!!

   

ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ ട്വന്റി20 ഏകദിന പരമ്പരകൾ ഈ മാസം മൂന്നിനാണ് ആരംഭിക്കുന്നത്. ആദ്യ ട്വന്റി20 നടക്കുന്നത് മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിൽ വച്ചാണ്. മത്സരങ്ങൾക്കായുള്ള 18 അംഗ ലങ്കൻ ടീം ഇന്ത്യയിൽ എത്തിയിട്ടുണ്ട്. എന്നാൽ ശ്രീലങ്കൻ ടീമിനെ വിലകുറച്ച് ഇന്ത്യ കാണരുത് എന്ന സൂചനകൾ നൽകി രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ തരം ഇർഫാൻ പത്താൻ. ചില ശ്രീലങ്കൻ പേരുകൾ ഇന്ത്യയെ സംബന്ധിച്ച് വലിയ ഭീഷണിയാകും എന്ന് പത്താൻ കരുതുന്നു.

   

“ശ്രീലങ്ക അത്ര മോശം ടീമല്ല അവർ കഴിഞ്ഞവർഷം ഏഷ്യാകപ്പ് നേടിയ ടീമാണെന്ന് നമുക്കറിയാം. അവർ ടൂർണമെന്റിൽ വളരെ മികച്ച രീതിയിലായിരുന്നു കളിച്ചത്. അതിനാൽതന്നെ ഇന്ത്യ സൂക്ഷിക്കണം. എനിക്ക് തോന്നുന്നത് കുശാൽ മെൻഡിസ്, ഹസരംഗ, ലാഹിരു കുമാര, കൂടാതെ മഹീഷ് തീക്ഷണ.. ഈ മൂന്നു നാലുപേർ ഇന്ത്യക്ക് ഭീഷണയുണ്ടാക്കും. അവരുടെ നായകൻ ഷാനകയാണ്. അയാൾ മികച്ചൊരു നായകനാണ്. അയാൾക്ക് ഭയമില്ല. ബാറ്റ് ചെയ്യുമ്പോൾ വമ്പൻ ഷോട്ടുകൾ നേടാനും അയാൾക്ക് സാധിക്കും.”- പത്താൻ പറയുന്നു.

   

ഇതോടൊപ്പം നായകൻ എന്ന നിലയിൽ ഹർദിക്കിന്റെ ഫിറ്റ്നസ് ഇന്ത്യ സൂക്ഷിക്കണമെന്നും പത്താൻ പറഞ്ഞു. “ഹർദിക്കിന്റെ നായകത്വത്തെ പറ്റി പറയുമ്പോൾ ഞാൻ വളരെ സന്തോഷവാനാണ്. അതോടൊപ്പംതന്നെ അയാളെ ദീർഘനാളത്തേക്ക് നായകനാക്കാൻ സാധിക്കണമെങ്കിൽ അയാളുടെ ഫിറ്റ്നസ്സിൽ ഇന്ത്യ പൂർണമായും ശ്രദ്ധിക്കണം. ഇനിയും മത്സരങ്ങൾ വരാനിരിക്കുന്നതിനാൽ അത് വളരെ നിർണായകമാണ്.”- പത്താൻ കൂട്ടിച്ചേർക്കുന്നു.

   

ഏഷ്യാകപ്പിൽ സൂപ്പർ നാലു മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യയെ നേരത്തെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ഷനകയുടെ തകർപ്പൻ ഇന്നിങ്സായിരുന്നു ഇന്ത്യക്ക് വിനയായത്. അങ്ങനെയാണ് ഇന്ത്യ ഏഷ്യാകപ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായത്.

Leave a Reply

Your email address will not be published. Required fields are marked *