കൃത്യമായ കോമ്പിനേഷൻ കണ്ടെത്തി ഇന്ത്യ ഇനിയെങ്കിലും അതിൽ ഉറച്ചുനിൽക്കണം!! അല്ലെങ്കിൽ ലോകകപ്പിൽ ആപത്ത്!- ഗാവാസ്കർ

   

കഴിഞ്ഞ കുറച്ച് പരമ്പരകളായി ഇന്ത്യക്കായി പലപ്പോഴും പല ടീമുകളാണ് ഇറങ്ങാറുള്ളത്. 2022 ലോകകപ്പിന് ശേഷം വ്യത്യസ്തമായ ഒരു ടീമായിരുന്നു ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ പര്യടനത്തിൽ അണിനിരന്നത്. ശേഷം വ്യത്യസ്തമായ ഒരു ഏകദിന ടീമാണ് ബംഗ്ലാദേശിനെതിരെ ഇപ്പോൾ കളിക്കുന്നത്. ഇന്ത്യയുടെ പരാജയത്തിൽ ഇത്തരം മാറ്റങ്ങൾ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ സമയത്ത് ഇന്ത്യ ഇത്തരം വലിയ മാറ്റങ്ങൾ നടത്തി പരീക്ഷിക്കരുത് എന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നത്.

   

ഇന്ത്യ കൃത്യമായി കോമ്പിനേഷൻ കണ്ടെത്തി അതിൽതന്നെ ഉറച്ചുനിൽക്കണമെന്ന് സുനിൽ ഗവാസ്കർ പറയുന്നു. “ഒരുപാട് മാറ്റങ്ങളുടെയും വ്യത്യാസങ്ങളുടെയും ആവശ്യം ഇനി ഇന്ത്യക്കില്ല. അതോടൊപ്പം ഇനി കളിക്കാർക്ക് ഇടവേളകൾ നൽകേണ്ടതിന്റെ ആവശ്യമില്ല. കൃത്യമായി കോമ്പിനേഷനുകൾ കണ്ടെത്തി ദീർഘകാലത്തേക്ക് തുടരാൻ സാധിക്കണം. ലോകകപ്പിൽ നമ്മെ അത് സഹായിക്കും. കാരണം ലോകകപ്പിൽ നമുക്ക് ഒരു മത്സരം പോലും പരാജയപ്പെടാൻ സാധിക്കില്ല.”- ഗവാസ്കർ പറയുന്നു.

   

“കോർ കളിക്കാർ ഇനിയുള്ള ഏകദിനങ്ങളിലെല്ലാം കളിക്കണം. അതിനു വലിയ പ്രാധാന്യമുണ്ട്. ഇടയ്ക്ക് നമുക്ക് അധികമായി ബോളറയോ ബാറ്ററെയോ ആവശ്യമാകുമ്പോൾ ഒരാളെ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. എന്നിരുന്നാലും അടിസ്ഥാനമായ ടീം കളിക്കാർ എല്ലാ മത്സരങ്ങളിലും കളിക്കണം. വിശ്രമം ആവശ്യമില്ല. നമ്മൾ കളിക്കുന്നത് ഇന്ത്യക്കായാണ്. നമുക്ക് ലോകകപ്പ് വിജയിക്കണം. അതിനാൽതന്നെ നമുക്ക് കോമ്പിനേഷനുകൾ കണ്ടെത്തണം.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.

   

2023ലെ 50 ഓവർ ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നത്. അതിനാൽതന്നെ ഇന്ത്യയ്ക്ക് കൃത്യമായ മേൽക്കോയ്മ ഉണ്ട്. എന്നാൽ സമീപകാലത്ത് ഇന്ത്യയുടെ പ്രകടനങ്ങൾ ആരാധകരെ ആശങ്കയിലാക്കുന്നതാണ്. വലിയൊരു തിരിച്ചുവനാണ് ഇന്ത്യ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *