ഇന്ത്യയ്ക്ക് പണി പാളി..!! ജയിക്കാൻ 100 റൺസ്, കയ്യിൽ 6 വിക്കറ്റ്!! ടെസ്റ്റിന് ആവേശഭരിതമായ അന്ത്യം!!

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ആവേശഭരിതമായ അന്ത്യത്തിലേക്ക്. മത്സരത്തിൽ രണ്ടു ദിവസങ്ങൾ അവശേഷിക്കെ 100 റൺസാണ് ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത്. 6 വിക്കറ്റുകൾ വീഴ്ത്തിയാൽ ബംഗ്ലാദേശിനും ചരിത്രം രചിക്കാം. ഓരോ സെഷനിലും ആധിപത്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് ഇതുവരെ മിർപ്പൂർ ടെസ്റ്റിൽ കണ്ടത്. അതിനാൽതന്നെ നാലാം ദിവസം ആരും മേൽകോയ്മ നേടും എന്നതും പ്രവചനാതീതം തന്നെയാണ്.

   

ബംഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ നേടി 227 റൺസ് ചേസ് ചെയ്ത ഇന്ത്യയ്ക്ക് പല സമയത്തും അടിതെറ്റിയിരുന്നു. എന്നാൽ 93 റൺസ് നേടിയ പന്തിന്റെയും 87 റൺസ് നേടിയ ശ്രേയസ് അയ്യരുടെയും ബലത്തിൽ ഇന്ത്യയ്ക്ക് ചെറിയ ലീഡ് നേടാൻ സാധിച്ചു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിനും ഏറ്റക്കുറച്ചിലുകൾ ദൃശ്യമായിരുന്നു. എന്നാൽ ഓപ്പണർ സക്കീർ ഹസ്സൻ അവർക്കായി നാലാം ദിവസം കളംനിറഞ്ഞു. ഇന്നിംഗ്സിൽ 51 റൺസാണ് ഹസ്സൻ നേടിയത്.

   

പിന്നീട് മധ്യനിരയിൽ 73 റൺസ് നേടിയ ലിറ്റൻ ദാസ് കൂടെ നിറഞ്ഞാടിയതോടെ ബംഗ്ലാദേശ് ലീഡ് വർദ്ധിപ്പിച്ചു. വാലറ്റത്തിനൊപ്പം പൊരുതിയ ലിറ്റൻ ദാസിന്റെ ബലത്തിൽ 231 റൺസാണ് ബംഗ്ലാദേശ് നേടിയത്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 145 റൺസായി വർദ്ധിച്ചു. ഇതിനൊപ്പം തന്നെ മിർപ്പൂർ പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുന്നതും ദൃശ്യമായിരുന്നു.

   

145 എന്ന വിജയലക്ഷം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. നായകൻ രാഹുലിനെയും(2) ശുഭമാൻ ഗില്ലിനെയും(7) ഇന്ത്യക്ക് തുടക്കത്തിലെ നഷ്ടമായി. ശേഷം പൂജാരയും കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യ പതറി. മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 45 റൺസാണ് ഇന്ത്യ നേടിയിട്ടുള്ളത്. നാലാം ദിവസം മത്സരം മുറുകുമെന്ന് ഉറപ്പായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *