ഇംഗ്ലണ്ടിന്റെ പെട്ടിയിലെ അവസാന ആണി മന്ദന വക!!! ഇജ്ജാതി അടിച്ചുതൂക്കൽ

   

ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ഇത്രയധികം പ്രാധാന്യം കിട്ടിയതിൽ മിതാലി രാജും സ്മൃതി മന്ദനയും പോലുള്ള വനിതാ ക്രിക്കറ്റർമാരുടെ പ്രാധാന്യം ചെറുതല്ല. ഇപ്പോൾ കോമൺവെൽത്ത് ഗെയിംസിൽ അതിന്റെ തുടർക്കഥയാണ് സ്മൃതി മന്ദന എഴുതുന്നതും. പുരുഷക്രിക്കറ്റർമാരെ പോലും ഭയപ്പെടുത്തും വിധമുള്ള ഷോട്ടുകൾ കൊണ്ട് അമ്മാനമാടി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ടീമിനെ ഫൈനലിൽ എത്തിച്ചിരിക്കുകയാണ് സ്മൃതി മന്ദന.

   

സെമിഫൈനലിന്റെ ആവേശത്തിൽ തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. താരതമ്യേന ശക്തരായ ഇംഗ്ലണ്ട് ബോളിങ് നിരയെ സ്മൃതി മന്ദാന അനായാസം പഞ്ഞിക്കിടുന്ന കാഴ്ചയാണ് ഈ എഡ്ജ്ബസ്റ്റണിൽ കാണാനായത്. രണ്ടാം ഓവറിൽ ഇംഗ്ലണ്ടിന്റെ ക്യാപ്സിയെ തുടർച്ചയായി ബൗണ്ടറി പായിച്ച് തുടങ്ങിയ മന്ദാന ഇംഗ്ലണ്ടിന്റെ എല്ലാ ബോളർമാരെയും പഞ്ഞിക്കിട്ടു.

   

നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന ഷഫാലി വർമയെ വെറും കാഴ്ചക്കാരിയാക്കി മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ തൊടുത്തു മന്ദന. വെറും 23 പന്തുകളിലാണ് സ്മൃതി മന്ദന തന്റെ അർദ്ധസെഞ്ചുറി പൂർത്തീകരിച്ചത്. മന്ദനയുടെ ബാറ്റിംഗ് മികവിൽ ആദ്യ 6 ഓവറുകളിൽ 64 റൺസായിരുന്നു ഇന്ത്യ നേടിയത്. മന്ദന പുറത്തായ ശേഷവും ബാറ്റിംഗിൽ പക്വതയോടെ കളിച്ച ഇന്ത്യൻ ബാറ്റർമാർ 164 റൺസാണ് സ്കോർബോർഡിൽ ചേർത്ത്.

   

മറുപടി ബാറ്റിംഗിൽ തകർത്തടിച്ചായിരുന്നു ഇംഗ്ലണ്ട് ബാറ്റർമാർ ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണത് ഇംഗ്ലണ്ടിന് വിനയായി. അവസാന ഓവറുകളിൽ മികച്ച ബൗളിങ് പ്രകടനത്തിലൂടെ ഇന്ത്യൻ ബോളർമാർ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കുകയിരുന്നു. 4 റൺസിന്റെ വിജയത്തോടെ ഇന്ത്യ സ്വർണമെഡലിന് വേണ്ടിയുള്ള ഫൈനലിൽ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *