ഞെട്ടാനുള്ള സമയമെങ്കിലും കൊടുക്കടാ ഇജ്ജാതി ഇൻസ്വിങ്ങർ

   

സ്വിങ്ങിങ് ബോളുകൾ എന്നും ക്രിക്കറ്റിന്റെ ഭംഗി തന്നെയാണ്. ഭുവനേശ്വർ കുമാറും ദീപക് ചാഹർമൊക്കെ ഇന്ത്യയുടെ നിലവിലെ സിംഗ് ബോളർമാർ ആണ്. ബാറ്റർമാർക്ക് ഒരു പിടിയും കൊടുക്കാതെ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യുന്ന ബോൾ ബോളറുടെ കഴിവ് തന്നെയാണ്. ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്ഥാനും ശ്രീലങ്കയും തമ്മിൽ പോരാടിയപ്പോൾ ഇത്തരം ഒരു തകർപ്പൻ ഇൻസ്വിങ്ങിങ് ബോൾ പിറന്നു. പാകിസ്ഥാൻ പേസർ നസീം ഷാ ആയിരുന്നു ഈ തകർപ്പൻ ബോൾ എറിഞ്ഞത്.

   

മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിന്റെ മൂന്നാം പന്തിലാണ് നസീം ഷായുടെ ഈ തകർപ്പൻ ബോൾ പിറന്നത്. ഓഫ്‌ സ്റ്റമ്പിന് പുറത്തുകൂടി വന്ന ബോൾ ചെറിയ നിമിഷത്തിൽ തന്നെ ഇൻസ്വിങ് ചെയ്ത് കുശാൽ മെഡിസിന്റെ സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു. ബോളിന്റെ ഗതി കൃത്യമായി നിർണയിക്കാൻ സാധിക്കാതെ വന്ന മെൻഡിസിന് ഒരു അത്ഭുതം തന്നെയായിരുന്നു നസീം ഷായുടെ ഈ ബോൾ.

   

നസീം ഷായുടെ ബോളിൽ പൂജ്യനായി മെൻഡിസ് മടങ്ങിയതോടെ ശ്രീലങ്ക പൂർണമായി സമ്മർദ്ദത്തിലായിരുന്നു. ഏഷ്യാകപ്പിൽ ശ്രീലങ്കയുടെ സ്ഥിരതയുള്ള കളിക്കാരൻ തന്നെയായിരുന്നു മെൻഡിസ്. ടൂർണമെന്റിൽ 6 മത്സരങ്ങളിൽ നിന്നും 155 റൺസാണ് മെൻഡിസ് നേടിയത്. 155 ആയിരുന്നു മെഡിസിന്റെ ഏഷ്യാകപ്പിലെ സ്ട്രൈക്ക് റേറ്റ്. എന്നാൽ നിർണായകമായ ഫൈനലിൽ മെൻഡിസിന് ഇതോടെ പൂജ്യനായി മടങ്ങേണ്ടി വരികയായിരുന്നു.

   

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ രജപക്ഷയുടെ മികച്ച ബാറ്റിംഗിന്റെ ബലത്തിലായിരുന്നു ശക്തമായ ഒരു സ്കോർ കെട്ടിപ്പടുത്തത്. എന്നാൽ പാകിസ്ഥാന് ഇത്തരം വലിയ സ്കോറുകൾ കൃത്യമായി നിരക്കിൽ കണ്ടെത്താൻ സാധിച്ചില്ല. റിസ്വാൻ അടക്കമുള്ള ബാറ്റർമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും ശ്രീലങ്ക പാകിസ്താനെ എല്ലാത്തരത്തിലും തുരത്തിയോടിക്കുകയായിരുന്നു. ആറാം തവണയാണ് ശ്രീലങ്കൻ ടീം ഏഷ്യാകപ്പ് സ്വന്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *