ഈ മന്ത്രത്തോടൊപ്പം ഇങ്ങനെയും ചെയ്താൽ കൂടുതൽ ഫലം കിട്ടും

   

ദേവിയുടെ പിറന്നാൾ ദിവസമായ തൃക്കാർത്തിക ഏറ്റവും മനോഹരമായ തന്നെ ആഘോഷിക്കണം. മുരുക സ്വാമിയുടെ ജനന ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ ദേവി അനുഗ്രഹങ്ങൾ ഉണ്ടാകുന്നതിനുവേണ്ടി ഇന്നേദിവസം വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. എന്നാൽ സാധാരണ ദിവസങ്ങളിൽ ഇതുപോലെ നിലവിളക്ക് അല്ല ഇന്നേദിവസം കൊളുത്തേണ്ടത്.

   

പകരം ഭദ്രദീപം കൊളുത്തി ഇന്നേദിവസം നിങ്ങൾക്ക് ആഘോഷമാക്കാം. ഭദ്രദീപം കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് ഒരു മന്ത്രം കൂടി ചൊല്ലണം. കാളി കാളി മഹാകാളി ഭദ്രകാളി ഭദ്രകാളി നമോസ്തുതേ, കുലംചലം കുലംചലം കുലം മാംച എന്നിങ്ങനെയാണ് ആ മന്ത്രം. ഈ മന്ത്രം ചൊല്ലിയാൽ മാത്രം പോരാ ഇതിനു മുൻപായി ചില കാര്യങ്ങൾ കൂടി നിങ്ങൾ വീട്ടിൽ ശ്രദ്ധിക്കണം.

പ്രത്യേകിച്ച് ഇന്നേദിവസം സാധാരണ ദിവസങ്ങളിലെ കൂടുതലായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അടുക്കളയിൽ ഒരു കാരണവശാലും മാംസാഹാരം ഇന്നേദിവസം പാകം ചെയ്യാതിരിക്കുക. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്നതിന് മുമ്പായി തന്നെ വീട്ടിലുള്ളവരെല്ലാം കുളിച്ച് ശുദ്ധിയായി തന്നെ ഇരിക്കുക. നിങ്ങളുടെ വീടിനകത്ത് ദേവി മാഹാത്മ്യവും, അധ്യാത്മ രാമായണവും ഉറക്കെ സൗണ്ട് വെക്കുന്നത് വളരെയധികം നന്നായിരിക്കുന്നു.

   

നിങ്ങളുടെ വീടിനകത്ത് പോസിറ്റീവ് എനർജി നിലനിൽക്കുന്ന രീതിയിലുള്ള സംസാരങ്ങൾ മാത്രം ഉണ്ടാകണം. ഉച്ചത്തിലുള്ള സംസാരങ്ങളും ചീത്ത വാക്കുകൾ ഒരിക്കലും ഇന്നേദിവസം പ്രയോഗിക്കാതിരിക്കുക. എങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ ഇതിന്റെ ഭാഗമായി വന്നുചേരും. ഈ തൃക്കാർത്തിക ദിവസം ഏറ്റവും മനോഹരമായി തന്നെ ആഘോഷിക്കാം. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.