ഹിറ്റ്മാൻ ഈ ഐഡിയ പ്രയോഗിച്ചാൽ ഇന്ത്യയ്ക്ക് അനായാസം ലോകകപ്പ് ജയിക്കാം 200 റൺസ് നിസ്സാരം

   

ട്വന്റി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ട ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ പ്രതീക്ഷ തന്നെയാണ് ഇന്ത്യയുടെ മുൻനിര ബാറ്റർമാർ. രോഹിത് ശർമയും കെ.എൽ രാഹുലും വിരാട് കോഹ്ലിയും സൂര്യകുമാർ യാദവുമടങ്ങുന്ന ഇന്ത്യയുടെ മുൻനിര ലോകോത്തര ബോളിംഗ് ടീമുകൾക്ക് പോലും പേടിസ്വപ്നമാണ്. അതിനാൽതന്നെ ഇന്ത്യയുടെ ഓപ്പണർമാരായ രാഹുലിന്റെയും രോഹിത്തിന്റെയും പ്രകടനങ്ങൾ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് പ്രാധാന്യമേറിയതാവും എന്നാണ് ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.

   

പവർ പ്ലേ ഓവറുകളിൽ രോഹിത് ശർമയും കെ എൽ രാഹുലും എങ്ങനെ മത്സരത്തെ സമീപിക്കണമെന്നാണ് ആകാശ് ചോപ്ര പറഞ്ഞിരിക്കുന്നത്. ഇരുബാറ്റർമാരും ആദ്യസമയത്ത് അല്പം ജാഗ്രത കാണിക്കുന്നതാണ് നല്ലതെന്ന് ചോപ്ര പറയുന്നു. പതിഞ്ഞ താളത്തിൽ പോയാലും പിന്നീട് അത് ലഘൂകരിക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സാധിക്കുമെന്നാണ് ചോപ്രയുടെ അഭിപ്രായം. “ഇനി വരുന്നത് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കേണ്ട സമയമാണ്. ഇന്ത്യയുടെ രണ്ട് ഓപ്പണർമാരും ക്ലാസ് ബാറ്റർമാർ തന്നെയാണ്.

   

ഇരുവർക്കും മികച്ച ശരാശരിയുമുണ്ട്. ഇരുവരും ഒരുമിച്ച് ക്ലിക്ക് ആകുന്ന ദിവസം ഇന്ത്യയ്ക്ക് അനായാസം 200 റൺസ് നേടാൻ സാധിക്കും.”- ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. “ഇരുവർക്കും വലിയ റിസ്ക് എടുക്കാതെ തന്നെ ആദ്യ 6 ഓവറുകളിൽ 50 റൺസ് നേടാൻ സാധിക്കും. അതിനാൽതന്നെ ആദ്യ കുറച്ചു ബോളുകളിൽ ഇരുവരും അല്പം ജാഗ്രത കാട്ടിയാലും അത് മത്സരത്തെ ബാധിക്കില്ല.”- ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

   

ഈമാസം 17 നും 19 നുമാണ് ഇന്ത്യയുടെ ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങൾ നടക്കുക. പരിശീലന മത്സരങ്ങളിൽ ഇന്ത്യ ന്യൂസിലാൻഡിനെയും ഓസ്ട്രേലിയയെയും നേരിടും. ശേഷം ഒക്ടോബർ 23ന് പാക്കിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *