നിലവിൽ ഇന്ത്യൻ ടീമിന്റെ സ്പീഡ് എക്സ്പ്രസാണ് യുവപേസർ ഉമ്രാൻ മാലിക്. 150ന് മുകളിൽ സ്ഥിരമായി ബോൾ ചെയ്യുന്ന ഉമ്രാൻ ലോക ക്രിക്കറ്റിലെ പല മുൻനിര ബാറ്റർമാരെയും ഭയപ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിലടക്കം മികച്ച പ്രകടനങ്ങൾ ആവർത്തിച്ചതിനാലായിരുന്നു ഉമ്രാന് ഇന്ത്യൻ ടീമിലേക്ക് പ്രമോഷൻ ലഭിച്ചത്. കാര്യങ്ങൾ വിചാരിച്ചത് പോലെ നടക്കുകയാണെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ബോൾ എന്ന ശുഹൈബ് അക്തറിന്റെ റെക്കോർഡ് തനിക്ക് മറികടക്കാൻ സാധിക്കും എന്നാണ് ഉമ്രാൻ മാലിക്ക് പറയുന്നത്.
താൻ പലപ്പോഴും തന്റെ ബോളിന്റെ പേസിനെപറ്റി ചിന്തിക്കാറില്ലയെന്നും ഉമ്രാൻ മാലിക് പറയുന്നു. “ഞാൻ നന്നായി ചെയ്യുകയാണെങ്കിൽ, ഭാഗ്യം എന്റെ കൂടെ നിൽക്കുകയാണെങ്കിൽ ഷൊഐബ് അക്തറിന്റെ റെക്കോർഡ് മറികടക്കാൻ എനിക്ക് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. എന്നിരുന്നാലും ഞാൻ അതിനെപ്പറ്റി ചിന്തിക്കാറില്ല. ഇപ്പോൾ രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ മാത്രമാണ് എന്റെ ശ്രദ്ധ.”- ഉമ്രാൻ മാലിക് പറയുന്നു.
“മത്സരത്തിനിടെ എത്ര വേഗതയിലാണ് പന്തറിഞ്ഞതെന്ന് ഞാൻ ശ്രദ്ധിക്കാറില്ല. മത്സരം കഴിഞ്ഞ് ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തിയ ശേഷമാണ് ഇത്തരം കാര്യങ്ങൾ അറിയാറുള്ളത്. മത്സരത്തിനിടയിൽ എന്റെ ശ്രദ്ധ പൂർണമായും കൃത്യമായ ഏരിയകളിൽ പന്തെറിയുന്നതിലും, കൃത്യമായി വിക്കറ്റുകൾ വീഴ്ത്തുന്നതിലും മാത്രമാണ്.”- ഉമ്രാൻ മാലിക്ക് കൂട്ടിച്ചേർക്കുന്നു.
2002ലായിരുന്നു പാക്കിസ്ഥാന്റെ സ്റ്റാർ പേസർ ഷുഹൈബ് മാലിക് പ്രസ്തുത റെക്കോർഡ് നേടിയത്. 2002ൽ ന്യൂസിലാൻഡിനെതിരെ നടന്ന പാക്കിസ്ഥാന്റെ മത്സരത്തിൽ 161 കിലോമീറ്റർ സ്പീഡിലായിരുന്നു അക്തർ പന്തെറിഞ്ഞത്. ഈ റെക്കോർഡ് തകർക്കാൻ സാധിക്കുന്ന ക്രിക്കറ്റർ തന്നെയാണ് ഉമ്രാൻ മാലിക്.