ഇന്ത്യയ്ക്ക് 227 റൺസിന്റെ വമ്പൻ വിജയം!! ബംഗ്ലകളെ ഞെട്ടിച്ച തട്ടുപൊളിപ്പൻ വിജയം!!

   

ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യയ്ക്ക് അത്യുഗ്രൻ വിജയം.പൂർണമായും ഇന്ത്യ തങ്ങളുടെ ആധിപത്യം വിളിച്ചോടിയ മത്സരത്തിൽ 227 റൺസിനാണ് വിജയം കണ്ടത്. പരമ്പര 2-1ന് നഷ്ടമായെങ്കിലും ഇന്ത്യയ്ക്ക് ഒരുപാട് ആശ്വാസം നൽകുന്ന വിജയം തന്നെയാണ് ഇത്. കാരണം ബാറ്റിങ്ങിലും ബോളിങ്ങിലും മത്സരത്തിൽ മികവു കാട്ടാൻ ഇന്ത്യൻ നിരയ്ക്ക് സാധിച്ചു. ഒരുപാട് റെക്കോർഡുകൾ തകർത്ത വിജയവും കൂടെയാണ് ഇന്ത്യ മത്സരത്തിൽ സ്വന്തമാക്കിയത്.

   

മത്സരത്തിലേക്ക് കടന്നുവന്നാൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ശിഖർ ധവാനെ(3) തുടക്കത്തിലെ നഷ്ടമായെങ്കിലും ഇന്ത്യയ്ക്കായി ഇഷാൻ കിഷനും വിരാട് കോഹ്ലിയും രണ്ടാം വിക്കറ്റിൽ അടിച്ചു തകർത്തു. മത്സരത്തിൽ ഇവരുടെയും ആറാട്ട് തന്നെയാണ് കാണാനായത്. കിഷൻ 131 പന്തുകൾ നേരിട്ട് 212 റൺസാണ് നേടിയത്. ഇന്നിങ്സിൽ 24 ബൗണ്ടറികളും 10 സിക്സറുകളും ഉൾപ്പെട്ടു. കോഹ്ലി 91 പന്തുകൾ നേരിട്ട് 113 റൺസ് നേടി. ഇരുവരുടെയും ബാറ്റിംഗിന്റെ മികവിൽ നിശ്ചിത 50 ഓവറിൽ 409 എന്ന വലിയ സ്കോറിൽ ഇന്ത്യയെത്തി.

   

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ബാറ്റർമാരെ ഇന്ത്യൻ ബോളമാർ തുടർത്തിയോടിക്കുന്നതായിരുന്നു കണ്ടത്. ബംഗ്ലാദേശ് നിരയിൽ 43 റൺസ് നേടിയ ഷാക്കിബ് അൽ ഹസൻ മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. മറ്റുള്ളവരെ കൃത്യമായ സമയങ്ങളിൽ കൂടാരം കയറ്റാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. ഇന്ത്യയ്ക്കായി ശർദുൽ താക്കൂർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികവുകാട്ടി. മത്സരത്തിൽ 227 റൺസിനാണ് ഇന്ത്യ വിജയം കണ്ടത്.

   

ഏകദിന പരമ്പര നഷ്ടമായെങ്കിലും ഇന്ത്യയ്ക്ക് ഒരുപാട് ആശ്വാസം പകരുന്ന ഒരു വിജയമാണിത്. കഴിഞ്ഞ രണ്ടു മത്സരങ്ങളും ചെറിയ മാർജിനിൽ പരാജയപ്പെട്ട ഇന്ത്യ ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു. ശേഷം ഇന്ത്യയുടെ തിരിച്ചുവരവ് തന്നെയാണ് മത്സരത്തിൽ കണ്ടത്. ഇനി രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിൽ അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *