രോഹിത് ശർമയുടെ പരിക്കിനെ സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങൾ നിലവിലുണ്ട്. രോഹിത് വിന്‍ഡീസിനെതിരായ നാലാം ട്വന്റി20യില്‍ കളിക്കുമോ എന്ന കാര്യത്തിലടക്കം ഇതുവരെ സ്ഥിതീകരണങ്ങൾ എത്തിയിട്ടില്ല. അഥവാ രോഹിത്തിന് 4ആം ട്വന്റി20യില്‍ കളിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് വലിയൊരു ആശയക്കുഴപ്പം തന്നെയാണ് ഉണ്ടാവാൻ പോകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പകരക്കാരനായ ഒരു നായകനെ കണ്ടെത്തുക എന്നത് തന്നെയാണ്. അങ്ങനെയെങ്കിൽ ഇന്ത്യക്ക് മുമ്പിലുള്ള മൂന്ന് ചോയിസുകൾ നമുക്ക് പരിശോധിക്കാം.
1 ഋഷഭ് പന്ത്
നിലവിലെ ഇന്ത്യയുടെ സാഹചര്യത്തിൽ ഋഷഭ് പന്താണ് ഇന്ത്യയുടെ നായക സ്ഥാനത്തേക്ക് വരാൻ യോഗ്യതയുള്ള ഒരാൾ. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ ഋഷഭ് പന്ത് മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ ആയിട്ടുണ്ട്. പന്തിന്റെ കീഴില്‍ ഇന്ത്യ രണ്ടു മത്സരങ്ങൾ തോൽവിയോടെ തുടങ്ങിയെങ്കിലും പിന്നീട് രണ്ടു മത്സരങ്ങളിൽ വമ്പൻ തിരിച്ചുവരവ് നടത്തുകയുണ്ടായി. രോഹിത്തിന് പകരം മുൻപിലേക്ക് വയ്ക്കാവുന്ന ഒരു ഓപ്ഷൻ തന്നെയാണ് ഋഷഭ് പന്ത് .
2. ഹർദിക് പാണ്ഡ്യ
തൻറെ നായകത്വമികവ് പെട്ടെന്ന് പുറത്തെടുക്കാൻ സാധിച്ച ക്രിക്കറ്ററൊണ് ഹർദിക് പാണ്ഡ്യ. ഐപിഎല്ലിൽ ഗുജറാത്ത് ടീമിൻറെ ക്യാപ്റ്റനായ സീസണിൽ തന്നെ അവരെ ടൂർണമെൻറ് ജേതാക്കളാക്കാനും പാണ്ഡ്യയ്ക്ക് സാധിച്ചിട്ടുണ്ട് . വളരെ പക്വതയോടെ സീസണിലുടനീളം കാര്യങ്ങൾ കൈകാര്യം ചെയ്ത പാണ്ഡ്യ നിലവിൽ ഇന്ത്യൻ ടീമിന്റെയും അവിഭാജ്യ ഘടകമാണ്. അയർലണ്ടിനെതിരെ ഇന്ത്യയെ രണ്ടു മത്സരങ്ങളിൽ പാണ്ഡ്യ മുമ്പ് നയിച്ചിട്ടുമുണ്ട്.
2 രവിചന്ദ്രൻ അശ്വിൻ
ഒരു സീനിയർ കളിക്കാരൻ എന്ന നിലയിലേക്ക് അശ്വിനെയും ഇന്ത്യൻ ക്യാപ്റ്റൻ എന്ന സ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്. നിലവിൽ ഇന്ത്യൻ ടീമിൻറെ സ്ഥിര സാന്നിധ്യമല്ലെങ്കിലും വളരെ പക്വതയുള്ള ക്രിക്കറ്റര്‍ തന്നെയാണ് അശ്വിൻ. ഐപിഎല്ലിൽ മുൻപ് പഞ്ചാബ് ടീമിൻറെ ക്യാപ്റ്റനായും അശ്വിന്‍ കളിച്ചിട്ടുണ്ട്.