നിലവിലെ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നട്ടെല്ലാണ് മുൻനിര ബാറ്റർ സൂര്യമാർ യാദവ്. കഴിഞ്ഞ ഇന്ത്യയുടെ മത്സരങ്ങളിലൊക്കെയും സൂര്യകുമാർ യാദവാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ന്യൂസിലാൻഡിനെരായ രണ്ടാം ട്വന്റി20യിൽ 51 പന്തുകളിൽ 111 റൺസായിരുന്നു ഈ സ്റ്റാർ ബാറ്റർ നേടിയത്. ഇപ്പോൾ ഇന്ത്യ സൂര്യയേ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ടീമിന്റെ ഭാഗമാകാൻ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. സൂര്യയുടെ കരിയറിലെ അഞ്ചുവർഷം ഇന്ത്യൻ സെലക്ടർമാർ പാഴാക്കി എന്നാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ പറയുന്നത്.
“സൂര്യകുമാറിന്റെ അഞ്ചുവർഷങ്ങളാണ് ഇന്ത്യയുടെ സെലക്ടർമാർ നഷ്ടപ്പെടുത്തിയത്. എന്നിരുന്നാലും നഷ്ടമായ സമയത്തെ അയാൾ തിരികെപിടിച്ചു. സ്ഥിരതയാർന്ന പ്രകടനത്തോടെ സൂര്യകുമാർ മികവുകാട്ടി. നമ്മൾ ഇന്ന് നോക്കുമ്പോൾ എല്ലാ എക്സ്പേർട്ടുകളും ക്രിക്കറ്റ് ആരാധകരും സംസാരിക്കുന്നത് സൂര്യയെപറ്റിയാണ്.”- കനേറിയ പറയുന്നു.
ഇതിനൊപ്പം സൂര്യകുമാർ യാദവിന്റെ ഷോട്ടുകളെയും ഡാനിഷ് കനേറിയ പ്രശംസിക്കുകയുണ്ടായി. “സൂര്യകുമാർ തന്റെ ഉഗ്രരൂപം തുടരുകയാണ്. ട്വന്റി 20 ലോകകപ്പിന് മുൻപ് അയാൾ ആരംഭിച്ചു. ലോകകപ്പിൽ അയാൾ തകർത്തു. ഇപ്പോൾ ന്യൂസിലാൻഡിനെതിരെയും അയാളത് ആവർത്തിക്കുകയാണ്. അവിസ്മരണീയ ക്രിക്കറ്റർ.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
“അയാൾ മൈതാനത്തിന്റെ ഒരു ഭാഗം പോലും ഉപയോഗിക്കാതിരിക്കില്ല. നിലവിൽ ലോക ക്രിക്കറ്റിൽ സൂര്യയെപ്പോലെ ഷോട്ടുകൾ കളിക്കുന്ന മറ്റൊരു ബാറ്ററുണ്ടെന്ന് തോന്നുന്നില്ല. പല സമയത്തും ബോളർമാർ സൂര്യക്കെതിരെ നിസ്സഹായാവസ്ഥയിലാണുള്ളത്.”- കനേറിയ പറഞ്ഞുവയ്ക്കുന്നു. ഇതുവരെ ഈ വർഷം 1151 റൺസാണ് ട്വന്റി20യിൽ സൂര്യകുമാർ തന്റെ പേരിൽ ചേർത്തിരിക്കുന്നത്.