ഉണക്കമുന്തിരി കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ….| Health Benefits of Raisins

   

ഉണക്കമുന്തിരി കൊണ്ടുള്ള ഉപയോഗങ്ങൾ വളരെ അധികമാണ്. ഉണക്കമുന്തിരി ആരോഗ്യ ഗുണങ്ങൾ ഒത്തുചേർന്ന് ഒന്നാണ്. അയണിന്റെ കണ്ടന്റ് ഒരുപാട് ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്നു. ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതിനെക്കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ട്എന്തൊക്കെയാണ് അതിന്റെ ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിച്ചു കഴിഞ്ഞാൽ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

   

എല്ലുകളുടെ ബലത്തിനും അതേപോലെതന്നെ ശരീരത്തിലെ ക്ഷീണം ഒക്കെ അകറ്റാനായി ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുന്നത് വളരെയധികം നല്ലതാണ്. അസിഡിറ്റി കുറയ്ക്കാനുള്ള ഏറ്റവും നല്ല ഒരു മാർഗമാണ് ഉണക്കമുന്തിരി ദിവസവും വെള്ളത്തിലിട്ട് കഴിക്കുന്നത്. ഇതിലെ ഫൈബറുകൾ പെട്ടെന്ന് തന്നെ ശരീരത്തിലെ അലിഞ്ഞുചേരാനായി സഹായിക്കുന്നു.

   

അനീമിയ പോലെയുള്ള അസുഖങ്ങളിൽ നിന്ന് ചെറുത്തുനിൽക്കാനായി ഇത് സഹായിക്കുന്നു. ഇതിലെ അയൺ പെട്ടെന്ന് തന്നെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നു. കുട്ടികൾക്ക് ഇത് കുതിർക്കാതെ കടിച്ചു കഴിഞ്ഞാൽ മലബന്ധം പോലെയുള്ള ഇതിനെ കാരണമാകും. അതിനാൽ വെള്ളത്തിലിട്ട് കുതിർത്തതിനു ശേഷം മാത്രം കൊടുത്താൽ മതി.

   

മാത്രമല്ല കുട്ടികൾക്ക് ഇത് ഒരു ഹെൽത്ത് ടോണിക്ക് ആയാണ് കാണുന്നത്. ഉണക്കമുന്തിരി ഇട്ട് കഴിച്ചാലും അതേപോലെതന്നെ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിച്ചാലും നമ്മുടെ വായയുടെ സംരക്ഷണത്തിന് വളരെയധികം നല്ലതാണ്. അതുപോലെതന്നെ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നമ്മുടെ ചുണ്ടുകൾക്ക് നല്ല ചുവപ്പ് നിറം കിട്ടാൻ ആയിട്ട് വളരെയധികം നല്ലതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *