രാഹുലിന് പകരം ഇവനെ ടീമിൽ ഉൾപ്പെടുത്തണം!! ബാറ്റിംഗ് നിര ശക്തമാവും – ബ്രാഡ് ഹോഗ്

   

ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ ബാധിച്ച പ്രധാന പ്രശ്നം ഓപ്പണിംഗിലെ മോശം പ്രകടനങ്ങളായിരുന്നു. ഇന്നിങ്സിന്റെ തുടക്കത്തിൽ വേഗതയിൽ റൺസ് കണ്ടെത്താൻ ഇന്ത്യൻ ഓപ്പണർമാർക്ക് സാധിച്ചിരുന്നില്ല. നെതർലൻഡ്സിനെതിരായ മത്സരത്തിൽ രോഹിത് ഭേദപ്പെട്ട പ്രകടനം നടത്തുകയുണ്ടായി. എന്നാൽ രാഹുലിനെ സംബന്ധിച്ച് റൺ സ്കോറിങ്ങും സ്ട്രൈക്ക് റേറ്റ്മെല്ലാം പ്രശ്നം തന്നെയാണ്. ഈ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കെതിരായ ഇന്ത്യയുടെ മത്സരത്തിൽ രാഹുലിന് പകരം ദീപക് ഹൂഡയെ ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് മുൻ ഓസിസ് താരം ബ്രാഡ് ഹോഗ്ഗ് പറയുന്നത്.

   

“ആ ആശയം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. രോഹിത്തും വിരാട് കോഹ്ലിയും ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററായി ഇറങ്ങണം. അവർക്ക് ഇന്നിങ്സിന്റെ നല്ലൊരു ശതമാനവും കളിക്കാൻ സാധിക്കും. ശേഷം ഹൂഡയെ ടീമിൽ ഉൾപ്പെടുത്തിയാൽ അധികമായി ബാറ്റിംഗ് ശക്തിയുണ്ടാകും. ഇതു പറയുന്നത് എനിക്ക് രാഹുലിന്റെ ബാറ്റിംഗ് ഇഷ്ടമല്ലാതിരുന്നിട്ടല്ല. മറിച്ച് ഇനിയുള്ള മത്സരങ്ങളിൽ എല്ലാവരും മികച്ച സ്ട്രൈക്ക് റേറ്റ് കണ്ടെത്തണം എന്നുള്ളതുകൊണ്ടാണ്.”- ഹോഗ് പറഞ്ഞു.

   

“മത്സരത്തിന് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. വിരാടും രോഹിത്തും ഓപ്പണിങ് ഇറങ്ങുന്നതോടെ ടീം കൂടുതൽ ബാലൻസ്ഡാവും. അല്ലാത്തപക്ഷം ഒരു വെടിക്കെട്ട് ബാറ്ററെ ഓപ്പണിങ്ങിൽ രോഹിത്തിനൊപ്പം ഇറക്കി, വിരാട് മൂന്നാം നമ്പറിൽ തന്നെ ഇറങ്ങണം. എന്നിരുന്നാലും എന്നെ സംബന്ധിച്ച് വിരാടും രോഹിത്തും തന്നെ ഓപ്പൺ ചെയ്യുന്നതാവും ഉത്തമം.”- ഹോഗ് കൂട്ടിച്ചേർക്കുന്നു.

   

“ദക്ഷിണാഫ്രിക്കയെ അടിച്ചുതൂക്കാൻ സാധിക്കുന്ന ബാറ്റിംഗ് ശക്തി ഇന്ത്യക്കുണ്ട്. എന്നാൽ പവർപ്ലെയിൽ കുറച്ച് റൺസേ നേടാനായുള്ളുവെങ്കിൽ അത് ടീമിനെ ബാധിക്കും.”- ബ്രാഡ് ഹോഗ് പറഞ്ഞുവെക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *