ഇന്ത്യയുടെ എക്കാലത്തെയും വെടിക്കെട്ട് ഓപ്പണർ ആരാണ് എന്ന് ചോദിച്ചാൽ വീരേന്ദ്ര സേവാഗ് എന്ന പേരു മാത്രമേ എല്ലാവരും പറയൂ. കാരണം അത്രമാത്രം അക്രമകാരിയായി കളിച്ചിരുന്ന ബാറ്ററായിരുന്നു സേവാഗ്. മത്സരത്തിലെ ആദ്യ ബോൾ വളരെ മികച്ച ഷെയിപ്പിൽ സിംഗ് ചെയ്തു വരുമ്പോൾ, അത് അനായാസം ബൗണ്ടറി കടത്തുക സേവാഗിനെ നിസ്സാരമായിരുന്നു. ഒരുകാലത്ത് ഇന്ത്യയുടെ വിജയത്തിൽ സേവാഗിന്റെ ഈ സമീപനം വഹിച്ച പങ്ക് മറക്കാൻ സാധിക്കില്ല. എന്നാൽ താൻ തന്റെ കരിയറിൽ ഏറ്റവുമധികം ഭയപ്പെട്ട ഫാസ്റ്റ് ബോളറെപറ്റി സേവാഗ് ഒരിക്കൽ സംസാരിക്കുകയുണ്ടായി.
ന്യൂസിലാന്റിന്റെ മുൻ പേസർ ഷെയ്ൻ ബോണ്ടാണ് തന്നെ ഭയപ്പെടുത്തിയ ബോളർ എന്നായിരുന്നു സേവാഗ് പറഞ്ഞത്. “ബോണ്ടിന്റെ പന്തുകൾ സിങ്ങുചെയ്ത് ശരീരത്തിലേക്കാണ് വരാറുള്ളത്. അയാൾ ഓഫ് സ്റ്റമ്പിന് പുറത്ത് എറിഞ്ഞാലും ബോൾ അങ്ങനെ തന്നെ വരും. എനിക്ക് ബ്രറ്റ് ലിയെ ഭയമുണ്ടായിരുന്നില്ല. അക്തറിൽ ഭയം ഉണ്ടാക്കിയത് മറ്റൊരു കാര്യമാണ്. അയാളെ രണ്ടുതവണ ബൗണ്ടറി കടത്തിയാൽ പിന്നീട് അയാളെ വിശ്വസിക്കാൻ പറ്റില്ല. ഒന്നുകിൽ ഒരു കിടിലൻ അല്ലെങ്കിൽ യോർക്കറോ, അല്ലെങ്കിൽ ബീമറോ അക്തർ എറിയും.”- സേവാഗ് പറയുന്നു.
ഇതോടൊപ്പം തന്റെ ആക്രമണപരമായ ബാറ്റിംഗ് ശൈലിയെപ്പറ്റിയും സേവാഗ് പറയുകയുണ്ടായി. “സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണൻ, സൗരവ് ഗാംഗുലി ഇവരെല്ലാവരും സെഞ്ച്വറി നേടിയിരുന്നത് 150 മുതൽ 200 വരെയുള്ള പന്തുകളിലായിരുന്നു. എന്നാൽ ഞാൻ ആ റേറ്റിൽ സെഞ്ച്വറി നേടിയാൽ എന്നെ ആരും തന്നെ ഓർക്കില്ല. അതിനാൽ സ്വന്തമായി ഒരു വ്യക്തിത്വം സൃഷ്ടിക്കാൻ ഞാൻ വേഗതയിൽ റൺസ് നേടും.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യക്കായി 14 ടെസ്റ്റുകളും 251 ഏകദിനങ്ങളും വീരേന്ദ്ര സേവാഗ് തന്റെ കരിയറിൽ കളിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങളിൽ 8586 റൺസും ഏകദിനങ്ങളിൽ 8273 റൺസുമാണ് സേവാഗ് ഇന്ത്യക്കായി നേടിയിട്ടുള്ളത്.