ടീമിന് വേണ്ടി എന്തും ചെയ്യാൻ തയാറായിയുള്ളവൻ അവൻ!! ആ ആറ്റിട്യൂടും മനോഭാവവും അങ്ങനെ തന്നെ തുടരും!! രാഹുൽ പറയുന്നു

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നാളെ ചിറ്റോഗ്രാമിൽ ആരംഭിക്കുകയാണ്. പരമ്പരയിലെ പ്രധാന ശ്രദ്ധ കേന്ദ്രം ഇന്ത്യയുടെ ബാറ്റിംഗ് ഓർഡർ തന്നെയാണ്. പലപ്പോഴും ഇന്ത്യയുടെ ശക്തിയായി മാറാനുള്ള മുൻനിര കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി അത്ര മികച്ച ഫോമിലല്ല കളിക്കുന്നത്. ഇതിൽ പ്രധാനിയാണ് വിരാട് കോഹ്ലി. ഈ വർഷം ഏകദിനത്തിലും ട്വന്റി20യിലും സെഞ്ച്വറി നേടിയെങ്കിലും ടെസ്റ്റിൽ മൂന്നക്കം കണ്ടെത്താൻ കോഹ്ലിക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വിരാട് കോഹ്ലിയുടെ ടെസ്റ്റിലെ ഫോമിനെ പറ്റി സംസാരിക്കുകയാണ് നിലവിലെ ഇന്ത്യൻ നായകൻ കെ എൽ രാഹുൽ.

   

അവസാന ഏകദിനത്തിലെ സെഞ്ചുറി ടെസ്റ്റിലും അയാൾക്ക് ആത്മവിശ്വാസം നൽകുമെന്നാണ് കെ എൽ രാഹുൽ വിശ്വസിക്കുന്നത്. “കഴിഞ്ഞ സമയങ്ങളിൽ ഞങ്ങൾ ഒരുപാട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിരുന്നില്ല. കോഹ്ലി മികച്ച ഫോമിലാണുള്ളത്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയിരുന്നു. അതിനാൽതന്നെ ആ ഇന്നിങ്സിന്റെ ആത്മവിശ്വാസം തീർച്ചയായും കോഹ്ലിയ്ക്ക് ടെസ്റ്റ് പരമ്പരയിലും ഉണ്ടാകും.”- കെ എൽ രാഹുൽ പറയുന്നു.

   

“കോഹ്ലിയുടെ മാനസികാവസ്ഥയും ആറ്റിറ്റ്യൂഡും അങ്ങനെ തന്നെ തുടരുകയാണ്. അയാൾക്ക് മത്സരത്തോടുള്ള അധിനിവേശവും, ടീമിന് നൽകുന്ന പ്രചോദനവും എല്ലാവർക്കും അറിയാം. കോഹ്ലി ഒരു മികച്ച കളിക്കാരനാണ്. എല്ലായിപ്പോഴും റൺസ് കണ്ടെത്താൻ കോഹ്ലി മാർഗ്ഗങ്ങൾ എത്തിപ്പിടിക്കാറുണ്ട്. വീണ്ടും കോഹ്ലി അത് ആവർത്തിക്കും എന്നത് ഉറപ്പാണ്.”- കെ എൽ രാഹുൽ കൂട്ടിച്ചേർക്കുന്നു.

   

2019ൽ ബംഗ്ലാദേശിനെതിരെ തന്നെയായിരുന്നു വിരാട് കോഹ്ലിയുടെ അവസാന ടെസ്റ്റ് സെഞ്ച്വറി പിറന്നത്. ശേഷം അടുത്ത സെഞ്ച്വറിക്കായി വിരാടിന് കുറച്ചധികം കാലം കാത്തിരിക്കേണ്ടിവന്നു. ഈ പരമ്പരയിലും കോഹ്ലി സെഞ്ചുറി നേടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *