പന്തിന് പകരം നായകനായി അവൻ വരുന്നു!! അന്ന് അവഹേളിച്ച് വിട്ട ഹൈദരാബാദുകാർ കണ്ടോളു!!

   

ഇന്ത്യൻ ക്രിക്കറ്റിനെ പൂർണമായും ഞെട്ടിച്ച സംഭവമായിരുന്നു വിക്കറ്റ് കീപ്പർ റിഷാഭ് പന്തിന്റെ കാറപകടം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച പന്ത് ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം ഉണ്ടായത്. പരിക്കുകൾ പറ്റിയ പന്തിന് കുറച്ചധികം നാളത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു. ഈ അവസരത്തിൽ 2023ലെ ഐപിഎൽ സീസണിൽ പന്തിന് അണിനിരക്കാനാവില്ല എന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഐപിഎല്ലിൽ ഡൽഹി ടീമിന്റെ നായകനായ പന്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം മാനേജ്മെന്റ്. പന്തിന് പകരം 2023ലെ ഐപിഎൽ സീസണിൽ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറിനെയാണ് ഡൽഹി സമീപിച്ചിരിക്കുന്നത്.

   

വരുന്ന ദിവസങ്ങളിൽ തന്നെ ഡൽഹി ടീം ഇക്കാര്യം ഡേവിഡ് വാർണറുമായി സംസാരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടൊപ്പം തന്നെ പന്തിന്റെ അഭാവത്തിൽ സർഫറാസ് ഖാനെ ഡൽഹി വിക്കറ്റ് കീപ്പറായി നിശ്ചയിക്കാനും സാധ്യതകൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. “ഡൽഹിയുടെ മധ്യനിരയിലെ ഒരു നിർണായകഘടകമായിരുന്നു പന്ത്. ഡേവിഡ് വാർണറിന് ഐപിഎൽ ടീമുകളെ നയിച്ച ഒരു പരിചയസമ്പന്നതയുണ്ട്. മാനേജ്മെന്റ് ഡേവിഡ് വാർണറുമായി സംസാരിക്കും.

   

മധ്യനിരയിൽ ഞങ്ങൾക്ക് ഇപ്പോൾ മികച്ച ഒരു ബാറ്ററെയും ആവശ്യമാണ്. കോമ്പിനേഷൻ സമ്മതിക്കുകയാണെങ്കിൽ സർഫറാസ് ഖാനാവും ഡൽഹിയുടെ വിക്കറ്റ് കീപ്പർ. എന്നിരുന്നാലും ശക്തനായ ഒരു ആഭ്യന്തര വിക്കറ്റ് കീപ്പറെയും ബാറ്ററെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം.”- ഒരു വൃത്തം അറിയിച്ചു. 2021 ലെ സീസണിലാണ് ഡൽഹി പന്തിനെ തങ്ങളുടെ നായകനായി നിശ്ചയിച്ചത്. ശേഷം ആ വർഷം ഗ്രൂപ്പ് സ്റ്റേജിൽ ഒന്നാംസ്ഥാനത്ത് ഡൽഹി ഫിനിഷ് ചെയ്തിരുന്നു. എന്നാൽ അവർക്ക് ഫൈനലിലെത്താനും ജേതാക്കളാവാനും സാധിക്കാതെ വന്നു.

   

നായകൻ എന്ന നിലയിൽ ഐപിഎല്ലിൽ 2015 മുതൽ ഡേവിഡ് കളിച്ചിരുന്നു. 2016ൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വാർണർ ജേതാക്കളാക്കിയിരുന്നു. ശേഷം 2021ൽ ഹൈദരാബാദ് വാർണറെ നായക സ്ഥാനത്തു നിന്നും മാറ്റുകയാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *