ഹർഷൽ ഡെത്ത് ഓവറുകളിൽ തല്ലുകൊള്ളി!! പകരം ഇവനാണ് വരേണ്ടത് ..??

   

ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ ആദ്യ മത്സരം അവസാനിക്കുമ്പോൾ ചില ആശങ്കകളും നിലനിൽക്കുന്നുണ്ട് എന്നത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ഒന്ന് ഡെത്ത് ഓവർ ബോളിംഗാണ്. കഴിഞ്ഞ ഏഷ്യാകപ്പിലടക്കം ഇന്ത്യയുടെ പ്രധാന ബോളറായിരുന്നു ഹർഷൽ പട്ടേൽ. അവസാന ഓവറുകളിൽ ഇപ്പോഴും ഹർഷൽ പതറുന്ന കാഴ്ചതന്നെയാണ് കാണുന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിന്റെ 19 ആം ഓവറിലും ഹർഷൽ നിറംമങ്ങി. ഇതിനെപ്പറ്റിയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ പറയുന്നത്.

   

ഹർഷൽ പട്ടേൽ അവസാന ഓവറുകളിൽ പൂർണ്ണമായും നിറം മങ്ങിയപ്പോൾ അരങ്ങേറ്റക്കാരനായ ശിവം മാവി മികവുകാട്ടിയെന്ന് കനേറിയ പറയുന്നു. “അവസാന ഓവറുകളിൽ വീണ്ടും പതറുന്ന ഹർഷൽ പട്ടേലിനെയാണ് ശ്രീലങ്കയ്ക്കെതിരെ കാണാൻ സാധിച്ചത്. 19ആം ഓവറിൽ അയാൾ ഒരു നോബോളും ഒരു വൈഡും എറിഞ്ഞിരുന്നു. എന്നാൽ തന്റെ ആദ്യ മത്സരം കളിക്കുന്ന ശിവം മാവി അവസാന ഓവറുകളിൽ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. എവിടെ എറിയണമെന്ന കൃത്യമായ ധാരണ ശിവം മാവിക്ക് ഉണ്ട്. എന്നിരുന്നാലും ഹർഷൽ കൃത്യമായി നിറംമങ്ങുകയാണ്.”- ഡാനിഷ് കനേറിയ പറയുന്നു.

   

“അവസാന ഓവറുകളിലെ ബൊളിങ്ങിന്റെ കാര്യത്തിൽ ഇന്ത്യൻ മാനേജ്മെന്റ് ഉമ്രാൻ മാലിക്കിനെ പരിഗണിക്കേണ്ടതുണ്ട്. ഉമ്രാൻ ഹർഷൽ പട്ടേലിനെക്കാളും ഒരുപാട് മെച്ചമായിരിക്കും. കാരണം അയാൾക്ക് മികച്ച യോർക്കറുകളും ബൗൺസറുകളുമൊക്കെയുണ്ട്.”- കനേറിയ കൂട്ടിച്ചേർക്കുന്നു.

   

മത്സരത്തിൽ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ഹർഷലിന്റെ നിറംമങ്ങൽ ദൃശ്യമായിരുന്നു. നിർണായകമായ ഓവറുകളിൽ റൺസ് വിട്ടുനിൽകുന്നതിലും ഹർഷൽ മടികാട്ടിയില്ല. നിശ്ചിത നാലോവറുകളിൽ 41 റൺസാണ് ഹർഷൽ പട്ടേൽ വിട്ടുനൽകിയത്. എന്നിരുന്നാലും വരുന്ന മത്സരങ്ങളിൽ മിന്നും പ്രകടനങ്ങളുമായി ഹർഷൽ തിരുകിയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *