ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ രണ്ടാം മത്സരത്തിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന മുൻനിരയെ തന്നെയായിരുന്നു കാണാൻ സാധിച്ചത്. ശുഭമാൻ ഗില്ലും രാഹുൽ ത്രിപാതിയും ഇഷാൻ കിഷനുമൊക്കെ ഇന്ത്യക്കായി. തുടക്കത്തിൽ തന്നെ കൂടാരം കയറി ശേഷം അക്ഷർ പട്ടേലും സൂര്യകുമാർ യാദവും കളം നിറഞ്ഞു. എന്നാൽ മത്സരത്തിൽ പലരെയും അത്ഭുതപ്പെടുത്തിയത് പേസർ ശിവം മാവിയുടെ ബാറ്റിംഗ് ആയിരുന്നു. മത്സരത്തിക് നിർണായ സമയത്തിറങ്ങി 26 റൺസ് മാവി നേടുകയുണ്ടായി. ഇതേപ്പറ്റി മത്സരശേഷം ഇന്ത്യയുടെ കോച്ച് രാഹുൽ ദ്രാവിഡ് സംസാരിക്കുകയുണ്ടായി.
ഹർദിക്ക് പാണ്ട്യയെപ്പോലെ ഒരു ഓൾറൗണ്ടറായി ശിവം മാവി മാറും എന്ന പ്രതീക്ഷയിലാണ് ദ്രാവിഡ് സംസാരിച്ചത്. “ഫാസ്റ്റ് ബോളിംഗ് ഓൾറൗണ്ടർ മേഖലയിൽ നമ്മൾ ഹർദിക്ക് പാണ്ട്യയെ ഒരുപാട് ആശ്രയിക്കുന്നുണ്ട്. അതുപോലെ മറ്റു കളിക്കാരും ആ രീതിയിൽ ഉയർന്നുവന്ന് മികവ് കാട്ടാനും ആഗ്രഹിക്കുന്നു. മാവിയുടെ ഇന്നത്തെ ബാറ്റിംഗ് നമുക്ക് സന്തോഷം നൽകുന്നതാണ്. നമ്മുടെ ഒരു ഫാസ്റ്റ് ബോളർ ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ ഒരുപാട് സന്തോഷമാണുള്ളത്.”- ദ്രാവിഡ് പറയുന്നു.
“മാവി ഒരു മികവാർന്ന കളിക്കാരനാണ്. അയാൾ ബാറ്റിങ്ങിലും പുരോഗമനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ബോളിങ്ങിൽ അയാളുടെ നിലവാരം നമുക്കറിയാം. ബാറ്റിംഗിൽ ഈ മികവ് വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അതിലേക്കായി അയാൾ പ്രയത്നത്തിൽ ഏർപ്പെടുന്നുണ്ട്. ജഡേജയുടെ അഭാവത്തിലായിരുന്നു അക്ഷറിന് ടീമിൽ അവസരങ്ങൾ ലഭിച്ചത്. എന്നാൽ അയാൾ ഇപ്പോൾ വലിയ രീതിയിൽ തന്നെ കളിക്കുന്നു. ഇതൊക്കെയും ഇന്ത്യയെ സംബന്ധിച്ച് വലിയ സൂചനകൾ തന്നെയാണ് നൽകുന്നത്.”- ദ്രാവിഡ് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ നിർണായകമായ 31 റൺസ് അക്ഷർ പട്ടേൽ നേടുകയുണ്ടായി. ശേഷം രണ്ടാം ട്വന്റി20യിൽ 31 പന്തുകളിൽ നിന്ന് 65 റൺസും പട്ടേൽ നേടിയിരുന്നു. ഇന്ത്യയ്ക്ക് അക്ഷറിന്റെ പ്രകടനം വലിയ പ്രതീക്ഷ തന്നെയാണെന്ന് നൽകുന്നത്.